ബാഴ്സലോണയ്ക്ക് ലൌത്താറോ മാര്‍ട്ടിനസിനെ വാങ്ങാനുള്ള പണം കൈയിലില്ല-ഇവാന്‍ സമൊറാനോ
ഇന്‍റര്‍ മിലാന്‍ താരം ലൌത്താറോ മാർട്ടിനെസിനെ സൈന്‍ ചെയ്യാന്‍ ബാഴ്‌സയ്ക്ക് കഴിയില്ലെന്ന് മുൻ ഇന്‍റര്‍ മിലാന്‍ സ്‌ട്രൈക്കർ ഇവാൻ സമോറാനോ പറഞ്ഞു.അർജന്റീന ഇന്റർനാഷണൽ മാർട്ടിനെസ് 33 മത്സരങ്ങളിൽ നിന്ന് 18 തവണ ഗോൾ നേടി തന്‍റെ കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുകയാണ്.ബാഴ്സലോണ കൂടാതെ മറ്റ് പല ക്ലബുകളും മാര്‍ട്ടിനസിനെ വാങ്ങാന്‍ പുറകെയുണ്ട്.
“ലൌത്താറോ ഇന്ററിൽ തുടരുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. അയാൾ 22 വയസ്സ് മാത്രമുള്ള ഭാവിയില്‍ മികച്ച താരം ആകാന്‍ കെല്‍പ്പുള്ള താരമാണ്,അദ്ദേഹം പോയാല്‍ ഇന്‍റര്‍ മിലാന് വലിയ നഷ്ടം സംഭവിക്കും.”ബാഴ്‌സലോണയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്, അത് അവരെ ലൌത്താറോ മാര്‍ട്ടിനസിനെ ഒപ്പിടാൻ അനുവദിക്കുന്നില്ല, അതിനാൽ എന്റെ അഭിപ്രായത്തിൽ അദ്ദേഹം തുടരും, എനിക്ക് സംശയമില്ല.” അദ്ദേഹം മിഷന്‍ ടൂടന്‍ നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.






































