ഭുവനേശ്വർ കുമാർ സിങ് – കാലഹരണപ്പെട്ടു പോവാത്ത ഇന്നിന്റെ പേസ് ത്രയങ്ങളിൽ വിലമതിക്കാനാവാത്ത ഒരു താരം
അടുത്ത കാലത്തു ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും നല്ല ബൗളർ എന്നൊന്നും പറയുന്നില്ല ,പക്ഷെ ഒരു ബൗളർ എന്ന രീതിയിൽ ഭുവനേശ്വർ കുമാറിന്റെ ആദ്യ അഞ്ചു ഓവർ ബാറ്സ്മാനു “ഒരു അന്ഗ്നി പരീക്ഷ “തന്നെയാണ് ,കാരണം അദ്ദേഹത്തിന്റെ അനായാസമായ ഇൻ സ്വിങ് ,ഔട്ട് സ്വിങ് ബൗളിംഗ് രീതി …ബാറ്സ്മാൻടെ ഫുട് വർക്ക് മുൻകൂട്ടി റീഡ് ചെയ്‌തു പന്ത് കുറച്ചു ലേറ്റ് ആയി സ്വിങ് ചെയ്തു ആരോൺ ഫിഞ്ചിനെ പോലെ ഉള്ള കളിക്കാരെ നിരന്തരം വേട്ടയാടിയ കഴിവുറ്റ ബൗളർ ..
യു .പി യിലെ മീററ്റിൽ 1990 ജനിച്ച ബുവി ,കുടുംബ പരമായി മുൻ ഇന്ത്യൻ മീഡിയം പേസർ പ്രവീൺ കുമാറിനെ പോലെ പല “തലമുറയായി ഗട്ട ഗുസ്തി പരിപോഷിപ്പിച്ചു വന്നിരുന്ന ഒരു കുടുംബത്തിലെ ഇളം തലമുറക്കാരൻ ആയിരുന്നു ..സഹോദരി രേഖ ആയിരുന്നു ആദ്യ കാലത്തു ഭുവിയുടെ ശ്രദ്ധ ക്രിക്കറ്റിലേക്കു തിരിച്ചു വിടുന്നത് ..പതിനേഴാം വയസ്സിൽ രഞ്ജിയിൽ യു .പി ക്കു വേണ്ടി അരങ്ങേറി ബംഗാളിനെതിരെ ,പിന്നീട് അങ്ങോട്ട് ബുവനേശ്വർ കുമാർ എന്ന മീഡിയം പേസർ ഇന്ത്യൻ സെലെക്ടർമാരുടെ സ്ഥിരം ചർച്ച വിഷയം ആയി മാറി ,കാരണം ഇരു വശങ്ങളിലേക്കും പന്ത് അനായാസം സ്വിങ് ചെയ്യിക്കുന്ന ബൗളിംഗ് ശൈലി ഭാവിയിൽ ഇന്ത്യൻ പേസ് ആക്രമണത്തിന് ഒരു മുതൽ കൂട്ടാവുമെന്നു അവർ അന്ന് തീരുമാനിച്ചു കാണും …
ഒടുവിൽ രണ്ടായിരത്തി പന്ത്രണ്ടിൽ ഭുവനേശ്വർ കുമാർ t20 അരങ്ങേറ്റം കുറിച്ചു …പാകിസ്താനെതിരെ ബാംഗ്ലൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ അന്ന് ഭുവനേശ്വർ എന്ന ബൗളർ കോടാനുകോടി ക്രിക്കറ്റ് പ്രേമികളുടെ ഇടനെഞ്ചിൽ കയറിക്കൂടി കാണണം ..കാരണം നാലു ഓവറിൽ വെറും ഒൻപതു റൺസ് കൊടുത്തു ഭുവി നേടിയത് മൂന്ന് വിക്കറ്റ് ,സ്വപ്നതുല്യമായ അരങ്ങേറ്റം …..നസീർ ജംശദിനെയും ,ഉമർ അക്മലിനെയും വീഴ്ത്തിയ ആ രണ്ടു ബൗൾ ക്രിക്കറ്റ് പ്രേമികൾ ആരും മറന്നു കാണില്ല …
അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്റ് കൊണ്ടും ഭുവിയുടെ സമഗ്ര സംഭാവന ചെയ്യുന്ന ഒരു ബൗളിംഗ് ഓൾറൗണ്ടർ കൂടി ആണെന്ന് പറയുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു ….
വരാൻ ഉള്ള മേജർ ടൂർണമെന്റുകളിൽ ബുവിയുടെ ബൗളിംഗ് മികവ് കൊണ്ട് മാത്രമെ ടീം ജയിക്കു എന്ന് തള്ളുന്നില്ല ..കാരണം ബുംറ ,ഷമി ഇവര് മൂന്നു പേരും അടങ്ങിയ പേസ് ത്രയത്തിൽ “കോടിക്കണക്കിനു ജനങളുടെ പ്രദീക്ഷ നിഴലിച്ചു കാണാൻ പറ്റുന്നുണ്ട് …
എഴുതാൻ ഉള്ള കഴിവില്ലാഞ്ഞിട്ടും ഇത്രയൊക്കെ എഴുതിക്കൂട്ടിയതു തന്നെ ഇവിടെ കണ്ടു വരുന്ന പ്രത്യേക തരം “ഫാൻ പോസ്റ്റുകൾക്കുള്ള എന്റെ ഒരു സൈലന്റ് പ്രധിഷേധം ആയി കണ്ടാലും കുഴപ്പമില്ല ..
ഭുവി …!! സച്ചിൻ ടെണ്ടുൽക്കറെ ഫസ്റ്റ് ക്ലാസ് മല്സരത്തില് ആദ്യമായി “സംപൂജ്യനായി മടക്കി അയച്ച ബൗളർ ……..പ്രദീക്ഷ ഉണ്ട് മുത്തേ …നീ അടക്കം ഉള്ള ബൗളിംഗ് നിരയിൽ എനിക്കും എന്നെ പോലെ പലർക്കും ………
എഴുതിയത്
സനീഷ് ഗോവിന്ദ്






































