ലിവർപൂളിന്റെ മഹാഇതിഹാസം കെന്നി ഡാൽഗിഷിനു കോവിഡ് 19 സ്ഥിരീകരിച്ചു
ലിവർപൂൾ ലെജൻഡ് ഡാൽഗ്ലിഷിനു കോവിഡ്. .ഒരു രോഗ ലക്ഷണവും പ്രകടിപ്പിക്കാതിരുന്ന മുൻ ലിവർപൂൾ മുൻനിര താരം കെന്നി ഡാൽഗ്ലീഷിനു കൊറോണ വൈറസു കണ്ടെത്തിയിരിക്കുന്നു. ഒരു സാധാരണ മെഡിക്കൽ പരിശോധനക്കിടയിലാണ് 69 കാരനായ ലിവർപൂൾ ഇതിഹാസത്തിനു കോവിഡ് 19 ഉള്ളതായി കണ്ടെത്തിയത്.
1977 മുതൽ 90 വരെ ലിവർപൂളിന് കളിച്ച ഈ സ്കോട്ട്ലൻഡുകാരൻ 355 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടിയിട്ടുണ്ട്. അതിനു മുൻപ് സെൽറ്റിക്ക് ഗ്ലാസ്‌ക്കോക്ക് വേണ്ടി 112 ഗോളുകളും, മൊത്തം 230 ഗോളുകൾ. സ്കോട്ട്ലൻഡ് ദേശീയടീമിനു വേണ്ടി 102 മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരമായിട്ടാണ് കെന്നി അറിയപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടൺ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർ ആയും അദ്ദേഹത്തെ വിലയിരുത്തുന്നു. 1975 ൽ ഒരേ സമയം ലിവർപൂളിന്റെ കളിക്കാരനും മാനേജരും ആയിരുന്നു കെന്നി. ഒരു തവണ ബാലൻ ഡി ഓർ പട്ടവും ലഭിച്ചിട്ടുണ്ട്. 2011 -13 കാലയളവിൽ ലിവർപൂൾ മാനേജർ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു.






































