Foot Ball Top News

കുട്ടീഞ്ഞോയ്ക്കു ചെൽസി താങ്ങാവുമോ

May 13, 2019

കുട്ടീഞ്ഞോയ്ക്കു ചെൽസി താങ്ങാവുമോ

140 മില്യൺ യുറോക്ക് ലിവർപൂളിൽ നിന്ന് ബാർസ കരസ്ഥമാക്കിയ പ്രതിഭ ആണ് കുട്ടീഞ്ഞോ. നെയ്മർക്ക് പകരക്കാരൻ ആവാൻ തനിക്ക് സാധിക്കും എന്ന് ഈ ബ്രസീലിയൻകാരനും വിചാരിച്ചിട്ടുണ്ടാവാം. എന്നാൽ ഇതവണത്തേതും ആദ്യത്തെയുമായ 2018-19 സീസൺ അയാൾ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി മാറി. ബാർസ ആരാധകരുടെ അക്രമങ്ങൾക്കും കുട്ടീഞ്ഞോ വിധേയമായി.  ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവര്പൂളിനോട് തികച്ചും മങ്ങി പോയത് അദ്ദേഹത്തിന് പുറത്തേക്കുള്ള വാതിൽ തുറന്ന് ഇട്ടു.

കുട്ടീഞ്ഞോയെ വിൽക്കാൻ ബാർസ ശ്രമിക്കുന്നുണ്ട് എന്ന് ഇപ്പളെ കിംവന്ധികൾ പ്രചരിക്കാൻ തുടങ്ങി. അംങ്ങനെയെങ്കിൽ ചെൽസി അയാൾക് നല്ല ഒരു അവസരമായിരിക്കും. ലാംപാർടിനെ പോലെ ഒരു ക്രീയേറ്റീവ് മിഡ്‌ഫീൽഡറുടെ അഭാവം ചെൽസിയെയും അലട്ടുന്നുണ്ട്. അടുത്ത സീസണിൽ കുട്ടീഞ്ഞോയെ നീല ജേഴ്സിയിൽ കണ്ടാൽ അത്ഭുതപ്പെടാനില്ല. ഹസാർഡിനെ മാഡ്രിഡിലോട്ടു നഷ്ടപെടുന്ന ചെൽസിക്കും അതു ഗുണം ചെയ്യും.

Leave a comment