Editorial Foot Ball Top News

ആരായിരുന്നു മുൻ റയൽ പ്രസിഡന്റ് ലോറെൻസോ സാൻസ് ??

March 22, 2020

ആരായിരുന്നു മുൻ റയൽ പ്രസിഡന്റ് ലോറെൻസോ സാൻസ് ??

മുൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെൻസോ സാൻസ് കോവിഡ് ബാധയെ തുടർന്ന് ലോകത്തോട് വിട പറഞ്ഞത് ഞെട്ടലോടെ നാം കേട്ട് കഴിഞ്ഞു. 21 ആം നൂറ്റാണ്ടിൽ റയലിന്റെ അപ്രമാദിത്വത്തിന് അടിത്തറ ഇട്ട ദീഘവീക്ഷണമുള്ള പ്രസിഡന്റ് ആയിട്ടാകും റയൽ ആരാധകർ അദ്ദേഹത്തെ ഓർക്കുക.

1995 ൽ റയൽ മാഡ്രിഡിന്റെ പ്രസിഡന്റായ സാൻസ് 2000 വരെ ആ പദവിയിൽ സേവനമനുഷ്ഠിച്ചു. ക്ലബിനായി ഡാവർ സുകർ, പെഡ്രാഗ് മിജറ്റോവിക്, റോബർട്ടോ കാർലോസ്, ക്ലാരൻസ് സീഡോർഫ്, സ്റ്റീവ് മക്മാനമാൻ, നിക്കോളാസ് അനൽക്ക എന്നിവരെ ടീമിൽ എത്തിച്ചതും അദ്ദേഹം ആയിരുന്നു. അനെൽക എന്ന ഫ്രഞ്ചുകാരനെ 1999 ൽ, 22.3 മില്യൺ ഡോളറിന് ആഴ്സണലിൽ നിന്ന് അദ്ദേഹം മാഡ്രിഡിൽ കൊണ്ടുവന്നപ്പോൾ അത് ലോകത്തെ ഏറ്റവും വിലകൂടിയ കൈമാറ്റമായി മാറി. 21 ആം നൂറ്റാണ്ടിൽ റയലിന്റെ മേധാവിത്വത്തിന് പണം വാരി എറിയുന്നത് തികച്ചും യുക്തി പൂര്ണമാണെന്ന് തെളിയിച്ചിവനാണ് സാൻസ്.

ഈ പരിശ്രമങ്ങൾ ഒന്നും വെറുതെയായില്ല. 1966 ന് ശേഷം മാഡ്രിഡ് ആദ്യമായി യൂറോപ്യൻ കപ്പ് നേടുന്നത് 1998 ൽ ആണ് . ആംസ്റ്റർഡാമിൽ നടന്ന ഫൈനലിൽ മിജറ്റോവിച്ചിന്റെ ഒരു ഗോളിന് യുവന്റസിനെ 1-0 ന് തോൽപ്പിച്ച് റയലിന്റെ താരനിബിഢമായ നിര സെൻസിന്റെ നേതൃത്വത്തിൽ കപ്പ് മാഡ്രിഡിൽ എത്തിച്ചു. ആ വിജയം ലോകം കണ്ട കണ്ട ഏറ്റവും വലിയ കായിക ആഘോഷങ്ങൾക്ക് തുടക്കമിട്ടു. അരലക്ഷം ആളുകളാണ് മാഡ്രിഡിന്റെ തെരുവുകളിൽ രാവുകൾ പകലുകളാക്കി ആഘോഷിച്ചത്.
മാത്രമല്ല ഒരു ലീഗ് കിരീടം, സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവ നേടുന്നതിലും സാൻസ് അധ്യക്ഷത വഹിച്ചു.

Leave a comment