Foot Ball Top News Uncategorised

ഹോസെ മോറിഞ്ഞോയെ വിലയിരുത്താന്‍ വരട്ടെ;ദിമിറ്റര്‍ ബെര്‍ബറ്റോവ്

March 21, 2020

ഹോസെ മോറിഞ്ഞോയെ വിലയിരുത്താന്‍ വരട്ടെ;ദിമിറ്റര്‍ ബെര്‍ബറ്റോവ്

ടോട്ടന്‍ഹാം ഹോട്സ്പൂര്‍സിന്റെ കോച്ച് ഹോസെ മോറിഞ്ഞോയെ വിലയിരുത്താന്‍ സമയമായില്ലെന്നും ഒരു സീസണ്‍ തികച്ച് കഴിഞ്ഞാലെ അദേഹതിന്‍ന്റെ പ്രകടനത്തെ കുറിച്ചു എന്തെങ്കിലും പറയനാകൂ എന്നു ബെര്‍ബറ്റോവ്.ടോട്ടന്‍ഹാം ഇപ്പോള്‍ ക്ഷമ കാട്ടേണ്ട സമയമാണെന്നും ഇപ്പോള്‍ ഉള്ളതില്‍ വെച്ച് ലോകത്തിലെ തന്നെ മികച്ച കോച്ചാണ് മോറിഞ്ഞോ.അര്‍ജെന്‍റൈന്‍ കോച്ചായ പൊചെട്ടിന്‍ഹോയെ പിരിച്ചുവിട്ട് അതിന് പകരം വന്ന ആളാണ് മോറിഞ്ഞോ.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെയും മാഞ്ചെസ്റ്റെര്‍ യുണൈറ്റെഡിനെയും പരിശീലിപ്പിച്ച ആളാണ് മോറിഞ്ഞോ. തോല്‍വിയായിരുന്നു  മോറിഞ്ഞോയുടെ ടോട്ടന്‍ഹാമിന് ആദ്യ സീസണില്‍ നേരിടേണ്ടി വന്നത്.പൊചെട്ടിഞ്ഞോ കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചിരുന്നു, എന്നാല്‍ ഈ സീസണില്‍ ടീം എഫ്എ കപ്പില്‍  നിന്നും അതുപോലെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതനാല്‍ മോറിഞ്ഞോയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Leave a comment