സ്വപ്നതുല്യം ഈ തിരിച്ചു വരവ് !!
ഇതിലും മികച്ച തിരിച്ചു വരവ് സ്വപ്നങ്ങളിൽ മാത്രം എന്നു പറയുന്നത് ഇതാണ്. ഒരു യുണൈറ്റഡ് ആരാധകൻ കൂടി ആണേൽ ഫീൽ വേറെ ലെവൽ.
സീസൺ തുടക്കത്തിൽ താളം കണ്ടെത്താതെ വിഷമിച്ച യുണൈറ്റഡ് പതിയെ പതിയെ ഒലെ യുടെ കീഴിൽ കരുത്താർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ 10 കളികളിൽ 7 വിജയം, ഒരെണ്ണം പോലും തോൽവി ഇല്ല എന്നുള്ള വസ്തുത മാറ്റ് കൂട്ടുന്നു. അടിച്ച ഗോളുകൾ ആകട്ടെ 24 , വഴങ്ങിയതോ വെറും 2 എണ്ണം മാത്രം. ഏറ്റവും എടുത്ത് പറയേണ്ടത് അവരുടെ പ്രധിരോധ ഭദ്രതയാണ്. ഈ 10 ൽ 8 കളിയിലും കളീൻ ഷീറ്റുകൾ. എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും, സിറ്റിക്ക് പോലും അവരെ ഭേദിക്കാനായില്ല. എന്ന് മാത്രമല്ല സ്റ്റെർലിങ്ങിന് കിട്ടിയ ഒരു അവസരം ഒഴിച്ചാൽ ഡെർബിയിൽ ഗാർഡിയോളയുടെ കുട്ടികൾ കാര്യമായി യുണൈറ്റഡ് പ്രതിരോധത്തെ അലട്ടിയില്ല എന്ന് തന്നെ പറയാം.
പോഗ്ബയുടെ അഭാവം ബ്രൂണോയുടെ വരവോടെ അവർ മറന്ന് കഴിഞ്ഞിരിക്കുന്നു. മാക്ടമിനായി പരിക്ക് മാറി തിരിച്ചു വന്നത് ടീമിന് കൂടുതൽ ഡെപ്ത് നൽകുന്നു. ബെഞ്ചിൽ ഇരിക്കുന്നവരും ഒന്നിനൊന്നു മെച്ചമായി കളിക്കുന്നതും ശുഭസൂചനയാണ്.
ഇങ്ങനാണേൽ യുണൈറ്റഡ് സീസൺ അവസാനം ടോപ്പ് 4 ൽ തന്നെ കാണും എന്ന് ഉറപ്പിക്കാം.






































