ഗോൺസാലോ ഹിഗ്വെയ്‌നെ നോക്കുന്നില്ലെന്ന് അത്ലറ്റികോ ബിലിബാവോ;
ഗോൺസാലോ ഹിഗ്വെയ്‌നെ ടീമിലേക്ക് വിളിക്കുന്നത് തങ്ങളുടെ നയങ്ങൾക്ക് ചേർന്നതല്ലെന്ന് അത്ലറ്റികോ ബിലിബാവോ ഡയറക്ടർ റാഫ അൽകോർട്ട.ഹിഗ്വെയ്‌ന് ജുവന്റസ് ക്ലബ്ബുമായുള്ള കരാർ തീരുകയാണ്.അദ്ദേഹത്തിന് അത്ലറ്റികോ ക്ലബ്ബിൽ ഫ്രീ ഏജൻറ്റായി കളിക്കാം.അത്ലറ്റിക് ക്ലബിന് ഒരു സ്‌ട്രൈക്കറുടെ ആവശ്യമുണ്ട് താനും.എന്നാൽ അവരുടെ കണിശമായ ബാസ്കിലെ കളിക്കാരെ മാത്രം റിക്രൂട്ട് ചെയുന്ന രീതിക്കെതിരാണിത്.
സ്പാനിഷ് ക്ലബായ അത്ലറ്റികോ ബിലിബാവോ തങ്ങളുടെ റിക്രൂട്ട്മെന്റ് രീതികൾ കണിശമായി പിന്തുടരുന്നവരാണ്.അവിടെ ജനിച്ചവരോ അല്ലെങ്കിൽ അവിടെ കളിച്ചു വളർന്നവർക്കോ മാത്രമാണ് അത്ലറ്റിക് ക്ലബ്ബിൽ ഇടമുള്ളൂ എന്ന് ക്ലബ് ഡയറക്ടർ അൽകോർട്ട വ്യക്തമാക്കി.ഈ നിയമങ്ങൾ ഭാവിയിൽ മാറിയേക്കാം,എന്നാൽ ഇപ്പോൾ ഈ നിയമം ഞങ്ങൾ പാലിക്കുന്നുണ്ട്.ഹിഗ്വെയ്ൻറെ പിതാവിനു ബാസ്‌ക് വംശപരമ്പര ഉണ്ടെന്നു മാർസയുടെ ജുആന്മ വെലാസ്കോ റിപ്പോർട്ട് ചെയ്‌തിരുന്നു.






































