Foot Ball Top News Uncategorised

ബ്രൂണോ ഫെര്ണാണ്ടസിനെ വലിയ വായിൽ പുകഴ്ത്തി യുണൈറ്റഡ് ലെജൻഡ് റയാൻ ഗിഗ്‌സ് ;

March 5, 2020

ബ്രൂണോ ഫെര്ണാണ്ടസിനെ വലിയ വായിൽ പുകഴ്ത്തി യുണൈറ്റഡ് ലെജൻഡ് റയാൻ ഗിഗ്‌സ് ;

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിങ്‌ ആയ ബ്രൂണോ ഫെര്ണാണ്ടസിനെ വാനോളം പുകഴ്ത്തി ക്ലബ്ബിന്റെ ലെജൻഡ് പ്ലേയറായ റയാൻ ഗിഗ്‌സ്.അദ്ദേഹം ബ്രൂണോ ഫെർണാണ്ടസ് ക്ലബിനെയും ക്ലബിന് ബന്ധപ്പെട്ട വ്യക്തികളെയും തൻറെ പ്രകടനം കൊണ്ട് സന്തോഷവാന്മാരാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഈ വിന്റർ ട്രാൻസ്ഫറിലാണ്‌ ബ്രൂണോ ഫെർണാണ്ടസ് സ്പോർട്ടിങ് സിപിയിൽ നിന്നും മാഞ്ചെസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്.ഇരുപഞ്ചുകാരനായ ബ്രൂണോ യുണൈറ്റഡ് ഫാൻസിന് പുത്തൻ ഉണർവാണ് നൽകിയത്.കഴിഞ്ഞ മത്സരത്തിൽ എവെർട്ടനുമായി ഒന്നിന് പുറകിൽ നിൽകുമ്പോൾ ബ്രൂണോ നേടിയ ഗോൾ ഫുട്ബോൾ ലോകത്തിൻറെ മനം കവർന്നിരുന്നു.അദ്ദേഹത്തിന് ഇനിയും മെച്ചപ്പെടാൻ ആകുമെന്ന് തനിക്ക് പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹത്തിന്റെ കളി കാണാൻ തനിക്കിഷ്ടമാണെന്നും ഗിഗ്‌സ് കൂട്ടിച്ചേർത്തു..അഞ്ച് കളികളിൽ നിന്ന് ബ്രൂണോ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നല്കിയിട്ടുണ്ട്

 

Leave a comment