കൊറോണ ഭീഷണി,അറ്റ്ലാന്റാ vs വലൻസിയ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ വലൻസിയ vs അറ്റ്ലാന്റാ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ അരഞ്ഞേറും.മത്സരം വലൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റല്ലയിലാണ് നടക്കുന്നത്.തീരുമാനം അന്തിമമാണെന്നും ഇനി മാറ്റാനാവില്ലെന്നും പ്രാദേശിക അധികാരികൾ പറഞ്ഞു.
പ്രാദേശിക പൊതുജനാരോഗ്യ മന്ത്രി അനാ ബർസെലോ ഒരു കാരണവശാലും സ്റ്റേഡിയം തുറക്കരുതെന്നും ഈ തീരുമാനം അന്തിമാണെന്നും അവർ കൂട്ടിച്ചേർത്തു.കൊറോണ വൈറസ് മൂലം ഇപ്പോൾ യൂറോപ്പിൽ പല ഭാഗങ്ങളിലും മത്സരങ്ങൾ റദ്ദാക്കുന്നുണ്ട്.ഇറ്റലിയിൽ ഒരു മാസം ഏത് സ്പോർട്സ് ഇവന്റും അടച്ചിട്ട സ്റ്റേഡിയത്തിലെ നടക്കുള്ളൂ എന്ന് ഒഫീഷ്യൽ ഉത്തരവ് വന്നിട്ടുണ്ട്.തങ്ങളുടെ കാണികൾ ഇലാതെ വാലെൻസിയയ്ക്കു എന്ത് ചെയ്യാൻ കഴിയുമെന്ന് കാത്തിരുന്ന് കാണണം.ആദ്യ പാദത്തിൽ അറ്റ്ലാന്റാ 4 -1 ന് വാലെൻസിയയെ പരാജയപ്പെടുത്തിയിരുന്നു.






































