Cricket Cricket-International Editorial Top News

ഷഫാലി വർമ്മ – ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം

February 25, 2020

author:

ഷഫാലി വർമ്മ – ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം


2019 സെപ്റ്റംബർ 24 നു നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ആദ്യ T20 മത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ അവൾക്കു സാധിച്ചെങ്കിലും നാല് പന്തുകൾ നേരിട്ട ഷഫാലി സംപൂജ്യയായി പവിലിയനിലേക്കു മടങ്ങി.. മഴ പൂർണമായും കൊണ്ട് പോയ തൊട്ടടുത്ത രണ്ടു മത്സരങ്ങൾക്ക് ശേഷം നാലാം T20 യിൽ ഇന്ത്യൻ ബാറ്റിംഗ് നിര കളത്തിൽ ഇറങ്ങിയപ്പോൾ, ക്യാപ്റ്റൻ ഹർമൻപ്രീത് 15 വയസുകാരി ഷഫാലിയിൽ അങ്ങേയറ്റം വിശ്വാസം അർപ്പിച്ചിരുന്നു.
.ക്യാപ്റ്റന്റെ പ്രതീക്ഷക്കു 100% നീതി പുലർത്തിയ ഷഫാലി, ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ വർഷങ്ങളായി കയ്യടക്കി വെച്ചിരുന്ന റെക്കോർഡ് തകർക്കപെടുമെന്ന് തോന്നിയെങ്കിലും അർദ്ധ ശതകത്തിനു 4 റൺസ് അകലെ അവളുടെ പോരാട്ടം അവസാനിച്ചു…

നവംബറിൽ വെസ്റ്റ് ഇൻഡീസിൽ ഇന്ത്യൻ ടീം പര്യടനം നടത്തുന്ന സമയം, മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര 2-1 നു കൈപ്പിടിയിൽ ഒതുക്കിയ ഇന്ത്യക്ക് മുന്നിൽ അടുത്ത ലക്ഷ്യം T20 സീരിസിലെ ആധികാരിക വിജയം തന്നെയായിരുന്നു..

ആദ്യ T20 മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് തീരുമാനം തെറ്റായി പോയെന്നു സ്‌മൃതി – ഷഫാലി ഓപ്പണിങ് സഖ്യം തങ്ങളുടെ ബാറ്റിങ്ങിലൂടെ തെളിയിച്ചതോടുകൂടി, ഇന്ത്യ വലിയൊരു സ്കോറിലേക്കു കുതിച്ചു തുടങ്ങി..പ്രായത്തിൽ കവിഞ്ഞുള്ള പക്വത തന്റെ ബാറ്റിങ്ങിൽ ഷഫാലി പുറത്തെടുത്തതോടെ, വെസ്റ്റിൻഡീസ് ബൗളർമാർ പലപ്പോഴും കാഴ്ചക്കാരായി നില്ക്കേണ്ടി വന്നു..ഷോർട്ടിലുള്ള അഴകും ഏതു ബൗളറിനെയും തച്ചു തകർക്കാൻ ഉള്ള പ്രഹര ശേഷിയും കൂടിച്ചേർന്ന അവളുടെ ബാറ്റിംഗ് ആ മത്സരത്തിൽ ഉടനീളം പ്രതിഫലിച്ചതോടെ , സച്ചിന്റെ പേരിൽ 30 വർഷങ്ങളായി നിലനിൽക്കുന്ന, ” ഒരു പ്രായം കുറഞ്ഞ ഇന്ത്യൻ ക്രിക്കറ്റർ ഇന്റർനാഷണൽ ക്രിക്കറ്റിൽ നേടുന്ന അർദ്ധ ശതകം ” എന്ന റെക്കോർഡ് ഷഫാലിയുടെ പേരിൽ തിരുത്തി കുറിക്കപ്പെട്ടു..

” 49 പന്തിൽ നിന്നും 6 ഫോറും 4 സിക്സെർ ഉൾപ്പെടെ 73 റൺസ് ”

T20 വേൾഡ് കപ്പിന് മുന്നോടിയായി നടത്തപെട്ട ചലഞ്ചർ ട്രോഫിയിൽ ടോപ് റൺസോടെ ടീമിനെ വിജയത്തിൽ എത്തിക്കാൻ സാധിച്ചതിനു ഒപ്പം തന്നെ മികച്ച പ്രകടനത്തിന് ഉള്ള സമ്മാനമായി വേൾഡ് കപ്പ് ടീമിൽ അംഗമാകാനും അവൾക്കു സാധിച്ചു.. മാറ്റത്തിന്റെ പാതയിലേക്ക് ചുവടു വെക്കുന്ന ഇന്ത്യൻ ടീമിന് വരുംകാലങ്ങളിൽ ഷഫാലി അഭിഭാജ്യ ഘടകം തന്നെ ആയിരിക്കും എന്ന് നിസംശയം പറയാം..

 അജയ് ചിങ്ങോലി

Leave a comment