Foot Ball Top News

യൂറോപ്പ ലീഗ് : ആർസെനലിനു ജയം

February 21, 2020

author:

യൂറോപ്പ ലീഗ് : ആർസെനലിനു ജയം

യൂറോപ്പ ലീഗിലെ റൗണ്ട് ഓഫ് 32ലെ ആദ്യ പാദ മത്സരത്തിലെ എവേ മാച്ചിൽ ഗ്രീക്ക് ടീമായ ഒളിമ്പിയാക്കോസിനെതിരെ ആർസെനലിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. 81ആം മിനുട്ടിൽ ലാകസെറ്റാണ് വിജയഗോൾ നേടിയത്.

ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തുടക്കത്തിലെ 10മിനിറ്റ് ഒളിമ്പിയാക്കോസിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാൽ പതിയെ ആർസെനൽ ചുവടുറപ്പിച്ചു. 20ആം മിനുട്ടിൽ മുന്നിലെത്താൻ കിട്ടിയ സുവർണാവസരം ലാക്കാസെറ്റ് പാഴാക്കി. തുടർന്നും ആർസെനാൽ ഒളിംപ്യക്കോസ് ബോക്സിലേക്ക് മുന്നേറിയെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ചുരുക്കം ചില സന്ദർഭങ്ങളൊഴിച്ചാൽ 70മിനിറ്റ് വരെ കാര്യമായ ചലനമുണ്ടായിരുന്നില്ല. അതിനു ശേഷം ഗോൾ നേടാനുള്ള ഒളിമ്പിയാക്കോസിന്റെ കഠിന പ്രയത്‌നമായിരുന്നു പിന്നീട് 80ആം മിനിറ്റ് വരെ കണ്ടത്. എന്നാൽ അതിനിടയിൽ ഒരു പ്രത്യാക്രമണത്തിലൂടെ ആർസെനാൽ അപ്രതീക്ഷിത ലീഡ് നേടി. അബാമേയാങ് നൽകിയ പാസ്സ് സ്വീകരിച്ച ബുക്കയോ സാക ഒളിമ്പിയാക്കോസ്‌ പ്രതിരോധത്തെ കീറിമുറിച്ചു നൽകിയ ബോൾ വലയിലാക്കി ലാക്കസെറ്റ് ആർസെനലിനെ മുന്നിലെത്തിച്ചു. അടുത്ത 5മിനുട്ടിനുള്ളിൽ 2മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ആർസെനലിനു മുതലാക്കാനായില്ല. എങ്കിലും നിർണായക എവേ ജയം ഈ മാസം 28നു എമിരേറ്റ്സിൽ നടക്കുന്ന രണ്ടാം പാദത്തിൽ ആര്സെനലിന്റെ ആത്മവിശ്വാസം ഉയർത്തും.

Leave a comment