മുംബൈ T20 ലീഗ് താരലേലത്തിൽ ലക്ഷപ്രഭുവായി അർജുൻ
T 20 മുംബൈ ലീഗിലെ ചിലവഴിക്കാവുന്ന പരമാവധി തുക നൽകി അർജുൻ ടെണ്ടുൽക്കറിനെ സ്വന്തമാക്കി ആകാശ് ടൈഗേഴ്സ് മുംബൈ.ഒരു ലക്ഷം ആയിരുന്നു അടിസ്ഥാന വില.ഓൾറൗണ്ടർ കാറ്റഗറിയിൽ ആയിരുന്നു അർജുൻ.ലീഗിലെ എല്ലാ ടീമുകളും അർജുനെ നോട്ടമിട്ടിരുന്നു.പക്ഷെ ശക്തമായ പോരാട്ടം നടന്നത് നോർത്ത് മുംബൈ പാന്തേഴ്സുമായി ആയിരുന്നു.ഒടുവിൽ പരിധിയായ 5 ലക്ഷത്തിനാണ് സ്വന്തമാക്കിയത്.ഇത് ലീഗിന്റെ രണ്ടാം സീസൺ ആണ്.ഡിവൈ പാട്ടീൽ T20 കപ്പിലെ മികച്ച പ്രകടനം കാഴ്ച വെച്ച് ആണ് ഈ ലീഗിൽ കളിക്കാൻ ഒരുങ്ങുന്നത്.മുംബൈക്ക് വേണ്ടി അണ്ടർ 14,16,19 കളികളിൽ കളിച്ചിട്ടുണ്ട്.






































