ആർക്കും വേണ്ടാത്ത നാലാം സ്ഥാനം?
ഒന്നാം സ്ഥാനത്തിനായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും പൊരുതുമ്പോൾ നാലാം സ്ഥാനത്തു തങ്ങളുടെ നില ഉറപ്പികാൻ ലഭിച്ച അവസരം ആർസെനൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾ പാഴാക്കുന്നത് വളരെ കൗതുകമുണർത്തുന്ന കാഴ്ചയായി മാറി കഴിഞ്ഞിരിക്കുന്നു..
മൂന്ന് പേർക്കും ആധിപത്യം നേടാൻ അവസരം ലഭിച്ചിരിന്നു, എന്നാൽ അത് മുതലെടുകാൻ അവർക്ക് സാധിച്ചില്ല. കഴിഞ്ഞ അഞ്ചു മത്സരത്തിൽ മൂവർകും യഥാക്രമം ലഭിച്ചത് 3, 8, 4 പോയിന്റ് വീതം ആണ് (15 പോയിന്റ് വരെ നേടാമായിരുന്നു). ഇതിൽ താരതമ്യേന ദുർബലരെ നേരിട്ട ആർസെനൽ വെറും 3 പോയിന്റ് മാത്രം നേടി ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വച്ചത് .(ചെൽസി 8ഉം യുണൈറ്റഡ് 4ഉം പോയിന്റ് വീതം നേടി).
ഇതോടെ അവസാന 2 മത്സരങ്ങളും 3 ടീമുകൾകും നിർണായകമായി.നിലവിൽ ചെൽസി നാലാമതും ആർസെനൽ, യുണൈറ്റഡ് എന്നിവർ അഞ്ചും ആറും സ്ഥാനത്തുമാണ്.






































