വൈറസ് സിനിമക്ക് ആശംസകളുമായി ഇർഫാൻ പത്താൻ
നിപ്പ എന്ന രോഗത്തെ അതിജീവിച്ച കേരളജനത ഇന്നും അത് ഓർക്കുമ്പോൾ ഒരിറ്റു കണ്ണീർ പൊടിയും കാരണം ലിനി എന്ന മാലാഖ അടക്കമുള്ള ഒരുപിടി നല്ല ആളുകളുടെ ജീവിതത്തെ ആണ് നിപ്പ കാർന്നുതിന്നത്.
ഇപ്പോൾ അത് സിനിമ ആകുമ്പോൾ മലയാളികൾ ശാസം അടക്കിപ്പിടിച്ചായിരിക്കും അതിനെ വരവേൽക്കുന്നത്.ഇപ്പോൾ സിനിമക്ക് ആശംസകളുമായി ഇർഫാൻ പത്താൻ രംഗത്ത് വന്നിരിക്കുകയാണ്.തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.നിപ്പ പടരുമ്പോൾ ഞാൻ കോഴിക്കോട് ഉണ്ടായിരുന്നു.അന്ന് അവിടെ നടന്നത് പേടിപെടുത്തുന്നതായിരുന്നു എന്നും താരം കുറിച്ചു.വൈറസ് എന്നസിനിമയുടെ അണിയറ പ്രവർത്തകർക്ക് ആശംസയും താരം നേർന്നു.ഇന്ദ്രജിത്,ആഷിഖ് അബു, റീമ കല്ലിങ്കൽ,കുഞ്ചാക്കോ ബോബൻ,ടോവിനോ തോമസ് എന്നിവരെയും തന്റെ പോസ്റ്റിൽ ടാഗ് ചെയ്യാൻ പത്താൻ മറന്നില്ല.






































