ഒടുവിൽ തല കുനിച്ചു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്
ആരാധകരുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ പുതിയ ജേഴ്സി തയ്യാറാക്കിയതായി റിപ്പോർട്ടുകൾ.ട്വിറ്ററിലൂടെ പുറത്തുവന്നെങ്കിലും BCB ഇത് വരെ ഔദ്യോഗികമായി പ്രഖ്യപിച്ചിട്ടില്ല.അധികം വൈകാതെ തന്നെ പുതിയ ജേഴ്സി പുറത്തുവിട്ടേക്കും.ജൂണിൽ നടക്കുന്ന ലോകകപ്പിനോട് അനുബന്ധിച്ചാണ് ബംഗ്ളാദേശ് പുതിയ ജേഴ്സി പുറത്തിറക്കിയത്.കാഴ്ച്ചയിൽ പാകിസ്ഥാൻ ജേഴ്സിയോട് സാമ്യം തോന്നുന്നതായിരുന്നു പുതിയ ജേഴ്സി.അത് ആരാധകരെ ഷുഭിതരാക്കി.ഇപ്പോൾ ഞങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിൽ അല്ല.71 ൽ സ്വാതന്ത്ര്യം കിട്ടിയതാണ്, പിന്നെ എന്തിനാണ് ഇത്തരത്തിലെ ജേഴ്സി ഉപയോഗിക്കുന്നതെന്ന് ആരാധകർ ചോദിച്ചു.ആരാധകർ ഇടഞ്ഞു എന്ന് മനസിലാക്കിയ BCB ജേഴ്സി മാറ്റാൻ നിർബന്ധിധാരാകുകയായിരുന്നു.ഇതുവരെ ഉള്ള ജേഴ്സിയിൽ ചുവപ്പ്നിറം കലർന്നതായിരുന്നു.ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ജേഴ്സിയിൽ ചുവപ്പ് നിറം ചേർത്തിട്ടുണ്ട്.ലോകകപ്പിൽ പാകിസ്ഥാനെ കൂടാതെ ദക്ഷിണാഫ്രിക്കയും പച്ച ജേഴ്സി ആണ് ഉപയോഗിക്കുന്നത്.






































