ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടി20: ഇന്ത്യക്ക് ടോസ്, സഞ്ജു ടീമിലില്ല
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാകും. ടി20 പാരമ്പരയ്ക്കാൻ ഇന്ന് തുടക്കമാകുന്നത്. അഞ്ച് ടി20 മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഇന്ന് ഇന്ത്യൻ സമയം 12:20ന് ആണ് മത്സരം ആരംഭിക്കുക. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു. സഞ്ജു ടീമിൽ ഇടം നേടിയിട്ടില്ല. കെ എൽ രാഹുൽ ആണ് കീപ്പർ.
കെയിന്‍ വില്ല്യംസൺ നായകനായി എത്തുന്ന ടീമിൽ വലം കൈയ്യന്‍ പേസര്‍ ഹമീഷ് ബെന്നറ്റ് തിരിച്ചെത്തിയതാണ് ഏറെ പുതുമ നൽകുന്നത്. 2017 ന് ശേഷം ഹമീഷ് ടീമിൽ എത്തുന്നത് ഇത് ആദ്യമായാണ്. കൂടാതെ പരിക്കിന്റെ പിടിയിൽ ആയിരുന്ന നായകൻ കെയിൻ വില്യംസൺ എത്തുന്നതോടെ ടീം ശക്തിപ്പെടും. ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. അതിന് ശേഷം ഇരുവരും ആദ്യാമായാണ് ഏറ്റുമുട്ടുന്നത്.
ഇന്ത്യ ഇലവൻ: രോഹിത് ശർമ, ലോകേഷ് രാഹുൽ , വിരാട് കോഹ്ലി , ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, യുശ്വേന്ദ്ര ചഹാൽ, മുഹമ്മദ് ഷാമി.
ന്യൂസിലൻഡ്: മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, കെയ്ൻ വില്യംസൺ , ടിം സീഫെർട്ട് , റോസ് ടെയ്ലർ, കോളിൻ ഡി ഗ്രാൻഹോം, മിച്ചൽ സാന്റ്നർ, ടിം സ out ത്തി, ഇഷ് സോധി, ബ്ലെയർ ടിക്നർ, ഹാമിഷ് ബെന്നറ്റ്.






































