Hockey Top News

ഹോക്കി പ്രോലീഗില്‍ ഇന്ത്യക്ക് വമ്പൻ തുടക്കം

January 19, 2020

author:

ഹോക്കി പ്രോലീഗില്‍ ഇന്ത്യക്ക് വമ്പൻ തുടക്കം

ഹോക്കി പ്രോലീഗില്‍ ഇന്നലെ നടന്ന മൽസരത്തിൽ ഇന്ത്യ നെതര്‍ലന്റിനെ തോൽപ്പിച്ചു. തകർപ്പൻ പ്രകടനമാണ ഇന്ത്യ നടത്തിയത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. മൽസരം ആരംഭിച്ച് 13-ാം സെക്കന്റില്‍  ഇന്ത്യ ആദ്യ ഗോൾ നേടി. ഗുര്‍ജന്‍ സിംഗ്,രൂപേന്ദ്രപാല്‍ സിംഗ്, മൻദീപ്, ഉപാധ്യായ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്. രൂപേന്ദ്രപാല്‍ സിംഗ് ഇരട്ട ഗോളുകൾ നേടി.

ലോക മൂന്നാം നമ്ബര്‍ ടീം ആണ് നെതര്ലന്ഡ്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യയുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ അവകാർക്കായില്ല. ജെറോന്‍ ഹെറ്റ്‌സ്പര്‍ഗര്‍ ആണ് നെതര്‍ലന്റിന് വേണ്ടി ഗോൾ നേടിയത്. രണ്ടു മത്സരങ്ങള്‍ വീതമുള്ള പോരാട്ടത്തില്‍ ഇന്ത്യ 1-0ന്റെ ലീഡ് സ്വന്തമാക്കി.ഒളിമ്ബിക്‌സിന് മുന്നോടിയായിനടക്കുന്ന മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്.

Leave a comment