Cricket Top News Uncategorised

മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകർച്ച

January 18, 2020

author:

മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകർച്ച

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകർച്ച. ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച വർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക 113/5 എന്ന നിലയിൽ ആണ്. ഇംഗ്ലണ്ടിന്റെ ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റും പിഴിതത് ഡൊമിനിക്ക് ആണ്.

നേരത്തെ ഒന്നാം ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട്  9 വിക്കറ്റിന് 499 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ബെന്‍ സ്റ്റോക്സിന്റെയും ഒലി പോപ്പിനെയും തകർപ്പൻ ബാറ്റിങ്ങിൽ ആണ് അവർ മികച്ച സ്‌കോറിൽ എത്തിയത്. ഒലി പോപ്പ് പുറത്താകാതെ 135 റൺസ് നേടിയപ്പോൾ സ്റ്റോക്സ് 120 റൺസ് നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കേശവ് മഹാരാജ് 5 വിക്കറ്റ് നേടി.

Leave a comment