Cricket Editorial Top News

ആധുനിക ക്രിക്കറ്റിലെ മനോഹര ദൃശ്യമാണ് രാഹുലിന്റെ ബാറ്റിംഗ്

January 18, 2020

ആധുനിക ക്രിക്കറ്റിലെ മനോഹര ദൃശ്യമാണ് രാഹുലിന്റെ ബാറ്റിംഗ്

ക്ലാസ്സിക്കൽ ബാറ്റിംഗ് അനശ്വരമാക്കുന്ന ഒരുപാട് പ്രതിഭകൾ ഇന്ത്യൻ ജേഴ്സിയിൽ ആ കളിക്കളം വാണിട്ടുണ്ട്, ആ നിരയിലേക്ക് അയാളും വന്നു ചേർന്നിരിക്കുന്നു, ആ കഴിവുകൾ പലപ്പോഴും നമ്മൾ ദർശിച്ചിരുന്നു, അയാളിലെ പ്രതിഭയെ ഓരോ ക്രിക്കറ്റ്‌ സ്നേഹിയും മനസിലാക്കിയിരുന്നു, പക്ഷെ പലപ്പോഴും ടീമിലെ തന്റെ സ്ഥാനത്തെ കുറിച്ചുള്ള ചിന്തകൾ അയാളുടെ ഉപബോധ മനസ്സിനെ വേട്ടയാടിയപ്പോൾ അയാൾക്ക് അയാളവാൻ സാധിച്ചിരുന്നില്ല.

ധവാന്റെ പരിക്കുകൾ അദ്ദേഹത്തിന് ആ ഓപണിംഗിൽ സ്ഥാനം നൽകിയപ്പോൾ വിന്ഡീസിനെതിരെയും, ലങ്കക്കെതിരെയും, ക്രീസിൽ നൃത്തചുവടുകളോടെ ബാറ്റുകൾ ചലിപ്പിക്കുന്ന ആ മുഖം നമ്മൾ ഒരുപാടാസ്വദിച്ചു, ഫോമിന്റെ മൂർധന്യത്തിൽ നിൽക്കുന്ന ആ കഴിവിനെ ഒഴിവാക്കാൻ നായകനും തയ്യാറാകാതെ വന്നപ്പോൾ ടീമിൽ അയാൾ അനിവാര്യഘടകമായി, അതെ മൂന്നാമനായും അഞ്ചാമനായും , അദ്ദേഹം തന്റെ ഭാവി സംരക്ഷിക്കാൻ ക്രീസിലേക്കിറങ്ങാൻ നിർബന്ധിതനായി.

ഇന്നയാൾ കിട്ടിയ അവസരങ്ങൾ മനോഹരമായി ഉപയോഗിക്കുകയാണ്,തന്റെ കഴിവുകൾ ആ ഇരുപത്തിരണ്ടു വാരയിൽ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുകയാണ്, സ്റ്റാർക്കിനെ എക്സ്ട്രാ കവറിന് മുകളിലൂടെ പൂ പറിക്കുന്ന ലാഘവത്തോടെ അയാൾ തൊടുത്തു വിട്ടപ്പോൾ, രോഹിതിനെ കുറിച്ച് ഹർഷ ഭോഗലാ പറഞ്ഞ വാക്കുകൾ ഓർത്തു പോവുന്നു, അതെ ആ അലങ്കാരം ഇയാൾക്കും ചേരും ക്രിക്കറ്റിലെ മനോഹര ദൃശ്യമാണ് ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുന്ന രാഹുൽ…

Pranav Thekkedath

Leave a comment