പ്രീമിയർ ലീഗ് : ആർസെനലിനു സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ ആർസെനലിനു സമനില. 67ആം മിനുട്ടിൽ സൂപ്പർ താരം അബാമേയങ്ങ് റെഡ് കാർഡ് കണ്ടു പുറത്തായതോടെ സെൽഹസ്റ്റ് പാർക്കിൽ 10പേരായി ചുരുങ്ങിയ ആർസെനാൽ അവസാന മിനിറ്റുകളിൽ വീരോചിതമായി പൊരുതിയെങ്കിലും നിർഭാഗ്യം കൊണ്ട് വിജയം നേടാതെ പോവുകയായിരുന്നു. സ്‌കോർ 1-1.ആർസെനലിനു വേണ്ടി അബാമേയങ്ങും പാലസിന്റെ ഗോൾ ജോർദാൻ അയുവിന്റെ വകയായിരുന്നു.
എവേ മത്സരത്തിൽ ആദ്യ പകുതിയുടെ 30മിനിറ്റ് ആര്സെനലിന്റെ അധിപത്യമായിരുന്നു കണ്ടത്.അതിനു ഫലമായി 12ആം മിനുട്ടിൽ 18പാസിനൊടുവിൽ അബാമേയാങിലൂടെ മികച്ചൊരു ടീം ഗോൾ നേടി ആർസെനാൽ മുന്നിലെത്തി. എന്നാൽ പതുക്കെ ക്രിസ്റ്റൽ പാലസ് തിരികെ വന്നു. ആദ്യപകുതി അവസാനിക്കും മുൻപ് ആർസെനലിനെ പലതവണ പാലസ് താരങ്ങൾ സമ്മർദ്ദത്തിലാക്കി.
രണ്ടാം പകുതിയിലും ക്രിസ്റ്റൽ പാലസ് സമ്മർദം തുടർന്നു അതിനിടെ അയുവിന്റെ ഷോട്ട് തടുക്കാൻ നോക്കിയ ആർസെനാൽ ഡിഫൻഡർ ലൂയിസിന്റെ ഡിഫ്ലക്ഷൻ ഗോളി ലെനോയെ നിസ്സഹായനാക്കി വലയിലേക്ക്. എന്നാൽ ഗോൾ വീണതോടെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ആർസെനലിനു തിരിച്ചടിയായി 67ആം മിനുട്ടിൽ അബാമേയാങ് ചുവപ്പ് കാർഡ് കണ്ടു. മാക്സ് മേയറെ ഫൗൾ ചെയ്തത് റഫറി ആദ്യം മഞ്ഞ കാർഡ് കിട്ടിയെങ്കിലും VAR ചുവപ്പ് കാർഡ് എന്ന് വിധിച്ചു. എങ്കിലും വിജയിക്കാൻ ആഞ്ഞു ശ്രമിച്ച ആർസെനാൽ 83ആം മിനുട്ടിൽ പെപ്പെയുടെ ഷോട്ട് ഗോളിയെ കീഴ്പെടുത്തി പോസ്റ്റിൽ തട്ടുകയും ലകാസെറ്റിന്റെ റീബൗണ്ട് ഗോളി കൈപ്പിടിയിലാക്കുകയും ചെയ്തു.






































