Foot Ball Top News

ഇന്റർ, അയാക്സ്, സാൽസ്ബർഗ് – യൂറോപ്പ ലീഗും ശക്തമാകുന്നു

December 19, 2019

ഇന്റർ, അയാക്സ്, സാൽസ്ബർഗ് – യൂറോപ്പ ലീഗും ശക്തമാകുന്നു

യൂറോപ്പിലെ കുഞ്ഞന്മാരുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കുന്ന ടുർണമെന്റ് ആണ് യൂറോപ്പ ലീഗ്. ചാമ്പ്യൻസ് ലീഗിൽ ഇടം നേടാൻ കഴിയാത്ത, യൂറോപ്പിലെ വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബുകളാണ് ഇവിടെ മാറ്റുരക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായ ക്ലബ്ബുകളെയും യൂറോപ്പ ലീഗിന്റെ അവസാന 32 അംഗ പട്ടികയിലേക്കും വിടുന്നു. ഇത്തവണത്തെ അവസാന 32 ൽ പക്ഷെ ഇടം പിടിച്ചിരിക്കുന്നവരെ കണ്ടു കഴിഞ്ഞാൽ പക്ഷെ യൂറോപ്പ ലീഗ് അത്ര ചെറിയ ഒരു കാര്യമായി തോന്നുകയില്ല.

ഇന്റർ മിലാൻ, അയാക്സ്, സാൽസ്ബർഗ്, പോർട്ടോ, ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റോമാ, സെവിയ്യ, സെൽറ്റിക്, ബെനെഫിക്ക അങ്ങനെ നീണ്ടു നിവർന്ന് കിടക്കുകയാണ് വമ്പന്മാർ. ഒബാമയാങ്, ഓസിൽ, റാഷ്‌ഫോർഡ്, ലൗടോറോ മാർട്ടിനെസ്, ലുക്കാക്കു, ഗോഡിൻ, ഹക്കിം സിയാച്, വാൻ ഡ ബീക്, ബ്രൂണോ ഫെർണാഡെസ്, ഹാലാൻഡ്, മിന്നാമിനോ, അങ്ങനെ നീണ്ടു നിവർന്ന് കിടക്കുകയാണ് പ്രതിഭ സമ്പന്നരായ കളിക്കാരും. ഇന്ററിന്റേയും അയാക്സിന്റെയും കടന്ന് വരവ് ഇതിൽ എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് സെമി വരെ വന്ന ടീമാണ് അയാക്സ്. ഇറ്റാലിയൻ ലീഗിൽ ഇപ്പോൾ ലീഡ് ചെയ്യുന്ന ടീമാണ് ഇന്റർ. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ജനുവരി ട്രാൻസ്ഫർ ജാലകം കൂടി കഴിയുമ്പോൾ യുണൈറ്റഡും ആഴ്സണലും കുറച്ചു കൂടി ശക്തരാകും എന്ന് തന്നെ വേണം കരുതാൻ.

ഏതായാലും ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കാൻ അങ്ങനെ ഒരു ടുർണമെന്റ് കൂടി ആയിരിക്കുകയാണ് ഈ വർഷം.

Leave a comment