നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
കണ്ണൂര്‍: നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് കണ്ണൂരിൽ തുടക്കമാകും. ഇത് ആദ്യമായാണ് കണ്ണൂർ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ എട്ട് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. നിരവധി താരങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.ചാമ്ബ്യന്‍ഷിപ്പില്‍ 286 താരങ്ങളും ഒഫീഷ്യലുകളുമടക്കം 600 ഓളം പേരാണ് പങ്കെടുക്കുന്നത്.
കൂടാതെ മത്സരം കാണാൻ നിരവധി വിഐപികളും എത്തുമെന്നാണ് റിപ്പോർട്ട്. ഡിസംബർ ഏഴ്, എട്ട് തീയതികളിലാവും വിഐപി അംഗങ്ങൾ എത്തുകയെന്നും റിപ്പോട്ട് ഉണ്ട്. ബോളിവുഡ് താരങ്ങളായ ഷാരൂഖാൻ, മാധുരി ദീക്ഷിത് എന്നിവർ എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സ്പൈസ് ജെറ്റ് എം.ഡി അജയ് സിംഗും എത്തുമെന്നാണ് റിപ്പോർട്ട്.






































