ഹോങ്കോംഗ് ഓപ്പണ്‍: ഇന്ത്യക്ക് ജയവും പരാജയും
ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് ഒരു ജയവും, ഒരു തോൽവിയും. ഇന്ത്യൻ താരം ശ്രീകാന്ത് ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ, പ്രണോയ് ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സൗരഭ് വര്‍മയ്ക്കെതിരെയായിരുന്നു ശ്രീകാന്തിൻറെ മൽസരം. മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിനൊടുവിലാണ് ശ്രീകാന്ത് വിജയിച്ചത്.കടുത്ത പോരാട്ടമാണ് നടന്നത്. ആദ്യ ഗെയിം ജയിച്ച ശ്രീകാന്തിനെ രണ്ടാം ഗെയിമിൽ സൗരവ് വിജയിച്ചു. മൂന്നാം റൗണ്ടിൽ രണ്ട് പേരും മികച്ച മൽസരമാണ് കാഴ്ചവെച്ചത്. പൊരുതിയാണ് ശ്രീകാന്ത് വിജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ ചൈനയുടെ ഒളമ്ബിക് ചാമ്ബ്യന്‍ ചെന്‍ ലോങ്ങിനെ ശ്രീകാന്ത് നേരിടും. സ്‌കോർ: 21-11, 15-21, 21-19.
രണ്ടാം മത്സരത്തിൽ ഇന്തോനേഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയാണ് പ്രണോയിയെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. ആദ്യ ഗെയിമിൽ പ്രണോയ് വേഗം കീഴടങ്ങുകയായിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ പൊരുതിയെങ്കിലും താരത്തിന് വിജയിക്കാനായില്ല. സ്‌കോർ: 21-12, 21-19.






































