ഒളിമ്പിക് ചാമ്പ്യനായ സൈക്ലിസ്റ്റ് ഡ്യുപോണ്ട് അന്തരിച്ചു.
1948 ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയ വ്യെക്തിയാണ് ഫ്രാൻസിലെ സൈക്ലിസ്റ്റായ ജാക്വസ് ഡ്യുപോണ്ട്. അദ്ദേഹത്തിന് 91 വയസ്സായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ ഫ്രാൻസിലെ ലെജാറ്റ് സുർ ലെജെ എന്ന ഗ്രാമത്തിലാണ് ഡ്യുപോണ്ട് ജനനവും മരണവും.
1948 ഓഗസ്റ്റ് 11 ന് ഹെർൺ ഹിൽ വെലോഡ്രോമിൽ അദ്ദേഹം ഒളിമ്പിക് സ്വർണം നേടിയിരുന്നു.1000 മീറ്റർ സമയ ട്രയലിന്റെ ഫൈനലിൽ ബെൽജിയത്തിന്റെ പിയറി നിഹാന്തിനെ ഒരു സെക്കൻഡിൽ പരാജയപ്പെടുത്തിയായിരുന്നു 20 കാരനായ ഡ്യുപോണ്ട് കിരീടം സ്വന്തമാക്കിയത്. 1954 ൽ ഡ്യുപോണ്ട് ഫ്രഞ്ച് ചാമ്പ്യൻഷിപ്പ് നേടിയിരുന്നു തുടർന്ന് 1951 ലും 1955 ലും പാരീസ് ടൂർ കിരീടവും നേടി.






































