ആർസെനൽ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു ഷാക്ക പുറത്ത്.. !
ആർസെനൽ- ക്രിസ്റ്റൽ പാലസ് മത്സരത്തിനിടെ കണികളോട് മോശമായി പെരുമാറിയ ക്യാപ്റ്റൻ ഗ്രനേറ്റ് ഷാക്കയെ ക്യാപ്റ്റൻസിയിൽ നിന്നും ആർസെനൽ പുറത്താക്കി. സ്റ്റാർ സ്ട്രൈക്കർ അബാമേയാങ്ങ് ആയിരിക്കും ഇനിയുള്ള കളികളിൽ ആർസെനലിനെ നയിക്കുക എന്ന് ആർസെനൽ കോച്ച് ഉനായി എമേറി വ്യക്തമാക്കി. തീരുമാനം ഷാക്ക അംഗീകരിച്ചതായും എമേറി പത്രസമ്മേളനത്തിൽ അറിയിച്ചു.






































