Tennis Top News Uncategorised

എടിപി റാങ്കിങ്: റാഫേല്‍ നദാല്‍ ഒന്നാം സ്ഥാനത്ത്

November 6, 2019

author:

എടിപി റാങ്കിങ്: റാഫേല്‍ നദാല്‍ ഒന്നാം സ്ഥാനത്ത്

സ്പാനിഷ് താരം റാഫേല്‍ നദാലിന് എടിപി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം. നഷ്ട്ടമായ തന്റെ ഒന്നാം സ്ഥാനം നദാൽ വീണ്ടും തിരിച്ചുപിടിച്ചു. ഇത് എട്ടാം തവണയാണ് നദാൽ എടിപി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നദാൽ ഒന്നാം സ്ഥാനത്തെത്തിയത്.ഒരു വർഷം മുമ്പ് 2018 നവംബർ 4 ന് ആണ് നദാൽ അവസാനം ഒന്നാം റാങ്ക് നേടിയത്. പാരീസിലെ ഷാപോലോവിനെതിരായ സെമി ഫൈനലിൽ നിന്ന് വയറുവേദനയെ തുടർന്ന് പിന്മാറിയതോടെ താരത്തിന് ഒന്നാം സ്ഥാനം നഷ്ട്ടപ്പെടുകയായിരുന്നു.

നദാലിന് 9585 പോയിന്റ് ആണ് ഉള്ളത്. ദ്യോക്കോവിച്ചിന് 8945 പോയിന്റും, മൂന്നാം സ്ഥാനത്തുള്ള റോജര്‍ ഫെഡറര്‍ക്ക് 6190 പോയിന്റും ആണ് ഉള്ളത്. ഫ്രഞ്ച്, യുഎസ് ഓപ്പൺ ജേതാക്കളായ നദാലും ഓസ്‌ട്രേലിയയിലും വിംബിൾഡണിലും വിജയിച്ച ജോക്കോവിച്ചും തമ്മിൽ 640 പോയിന്റ് വ്യത്യാസം ഉണ്ട്.

Leave a comment