ബയണ് മ്യൂണിച് ഹെഡ് കോച്ച് നിക്കോ കോവാച്ചിനെ പുറത്താക്കി
ജർമ്മനിയുടെ ഫുട്ബോൾ ക്ലബ്ബായ ബയേൺ മ്യൂണിച്ച് കോച്ച് നിക്കോ കോവാച്ചിനെ പുറത്താക്കി. ബുണ്ടസ്ലിഗയിൽ ഫ്രാങ്ക്ഫർട്ടിനെതിരെ 1–5 തോൽവിക്ക് ശേഷമാണ് ക്ലബ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ദശകത്തിലെ ബയേണിന്റെ ഏറ്റവും വലിയ തോൽവിയാണിത്.ബയേൺ മ്യൂണിച്ച് പ്രസിഡന്റ് ഉലി ഹൌൺസ്, ചെയർമാൻ കാൾ-ഹീൻസ് റുമെനിഗി, കായിക ഡയറക്ടർ ഹസ്സൻ സാലിഹാമിഡിച്, കോച്ച് കോവാച്ച് എന്നിവരാണ് പരസ്പര കരാറിലൂടെ തീരുമാനമെടുത്തത്.
ഞങ്ങളുടെ ടീമിന്റെ പ്രകടനവും ഫലവും കണക്കിലെടുത്ത് അടുത്ത ആഴ്ചകളിൽ നടപടിയെടുക്കേണ്ടതുണ്ടെന്ന് ക്ലബ് ചെയർമാൻ റുമെനെഗി പറഞ്ഞു.
തുടർച്ചയായ നിരാശാജനകമായ മത്സരങ്ങൾക്ക് ശേഷം നാലാം സ്ഥാനത്തുള്ള ടീമിന്റെ ശരിയായ നീക്കമാണിതെന്ന് 48 കാരനായ മുൻ ക്രൊയേഷ്യൻ കളിക്കാരൻ കോവാച്ച് പറഞ്ഞു. ഇപ്പോൾ ക്ലബ്ബിന്റെ ശരിയായ തീരുമാനമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






































