അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച 5 സിക്സർ വേട്ടക്കാർ.
അന്താരാഷ്ട്ര ക്രിക്കറ്റ്, ഏകദിനം,ടെസ്റ്റ് ,20-20 അങ്ങനെയെല്ലാം ഫോർമാറ്റിൽ നിന്നും ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരങ്ങൾ ഇവരാണ്.
ധോണി: 359 സിക്സറുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണിയുടെ സമ്പാദ്യം. മൂന്നു ഫോർമാറ്റുകളി ലുമായി 538 മത്സരങ്ങളിൽ നിന്നാണ് താരം ഇത്രയും സിക്സറുകൾ പറത്തിയത്.
രോഹിത് ശർമ്മ: ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ രോഹിത് ശർമയാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്ത്. 392 സിക്സറുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിതിൻറെ സമ്പാദ്യം.മൂന്നു ഫോർമാറ്റിൽ നിന്നുമായി 346 മത്സരങ്ങളിൽ നിന്നാണ് താരം ഇത്രയും സിക്സറുകൾ പറത്തിയത്.
ബ്രണ്ടൻ മക്കല്ലം: വെടിക്കെട്ട് ബാറ്റിംങ്ങിന്റെ ആശാനായ ബ്രണ്ടൻ മക്കല്ലമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 398 സിക്സറുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ മക്കല്ലത്തിന് സമ്പാദ്യം. മൂന്നു ഫോർമാറ്റിൽ നിന്നുമായി 342 മത്സരങ്ങളിൽ നിന്നാണ് താരം ഇത്രയും സിക്സറുകൾ പറത്തിയത്.
ഷാഹിദ് അഫ്രീദി: പുതിയ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. 476 സിക്സറുളാണ് താരത്തിനെ സമ്പാദ്യം.524 മത്സരങ്ങളിൽ നിന്നാണ് അഫ്രീദി ഇത്രയും സിക്സറുകൾ അടിച്ചുകൂട്ടിയത്.156 റൺസ് ആണ് താരത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ.
ക്രിസ് ഗെയ്ൽ: വിൻഡീസ് ക്രിക്കറ്റിലെ വെടിക്കെട്ട് ഇതിഹാസം ക്രിസ് ഗെയ്ലാണ് രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം. 534 സിക്സറുകളാണ് താരം തന്റെ 462 മത്സരങ്ങളിൽ നിന്നായി അടിച്ചുകൂട്ടിയത്.ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 333 റൺസ് ആണ് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സ്കോർ.






































