Foot Ball Top News Uncategorised

കളിമറന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്‌: ഐഎസ്എല്ലിൽ ഹൈദരാബാദ്‌ എഫ്‌സിക്ക് ആദ്യ ജയം

November 3, 2019

author:

കളിമറന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്‌: ഐഎസ്എല്ലിൽ ഹൈദരാബാദ്‌ എഫ്‌സിക്ക് ആദ്യ ജയം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനാലാം മൽസരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ്‌ എഫ്‌സിയോടാണ് അവർ തോറ്റത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു തോൽവി. മികച്ച പ്രകടനം ആദ്യ പകുതിയിൽ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതി കളി മറന്നപോലെയാണ് കളിച്ചത്. ജയത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഹൈദരാബാദ്‌ എഫ്‌സി ആദ്യ ജയം നേടി. മലയാളി താരം കെപി രാഹുല്‍ ആണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോൾ നേടിയത്.

ഈ സീസണിലെ ആദ്യ എവേ മത്സരത്തിൽ ആദ്യ പകുതിയിൽ കേരളം മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയിൽ മുപ്പത്തിനാലാം മിനിറ്റിൽ ആണ് കേരളം ആദ്യ ഗോൾ നേടിയത്. സഹല്‍ പന്ത് രാഹുലിന് പാസ് ചെയ്ത കൊടുത്താണ് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ മാഴ്‌സലീഞ്ഞോ,മാര്‍ക്കോ സ്റ്റാന്‍കോവിച്ച്‌ എന്നിവരാണ് ഹൈദരാബാദ്‌ എഫ്സിക്ക്വേണ്ടി ഗോളുകൾ നേടിയത്. പെനാൽറ്റിയിലൂടെയാണ് അവർ ആദ്യ ഗോൾ നേടിയത്. പിന്നീട് 81ാംമിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അവർ ഗോളാക്കി മാറ്റി. പാസിങിലും പൊസഷനിലുമെല്ലാം ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നില്‍. എന്നാൽ ഗോൾ നേടുന്നതിൽ അവർ പരാജയപ്പെട്ടു.

Leave a comment