Cricket Top News Uncategorised

ഹിറ്റ്മാൻ ടെസ്റ്റിൽ തൻറെ ആദ്യ ഇരട്ട ശതകം നേടി

October 20, 2019

author:

ഹിറ്റ്മാൻ ടെസ്റ്റിൽ തൻറെ ആദ്യ ഇരട്ട ശതകം നേടി

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ രോഹിത് മികച്ച പ്രകടനം ആണ് നടത്തിയത്. ഓപ്പണറായി ഇറങ്ങിയ മൂന്നാം ടെസ്റ്റിൽ ടെസ്റ്റിലെ തൻറെ ആദ്യ ഇരട്ട  സെഞ്ചുറിയും നേടി. രണ്ടാം ദിവസമായ ഇന്ന് മികച്ച ബാറ്റിങ് ആണ് രോഹിത് നടത്തിയത്. 249 പന്തുകളില്‍ നിന്നാണ് രോഹിത് തൻറെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട ശതകം നേടിയത്.

212 റൺസ് ആണ് താരം നേടിയത്. ഇതിൽ  28 ബൗണ്ടറികളും 4 സിക്‌സറുകളുമാണ് താരം നേടിയത്. ഒരു ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമായി രോഹിത് മാറി. മൂന്ന് ടെസ്റ്റുകളിൽ നിന്ന് താരം 19 സിക്സുകൾ ആണ് ഇതുവരെ നേടിയത്. ഇന്ന് ഇരട്ട ശതകം നേടിയതോടെ ടെസ്റ്റിലും, ഏകദിനത്തിലും ഇരട്ട ശതകം നേടുന്ന നാലാമത്തെ ബാറ്സ്മാനായി രോഹിത് മാറി.

Leave a comment