Foot Ball Top News Uncategorised

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 700ൻറെ നിറവിൽ

October 15, 2019

author:

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 700ൻറെ നിറവിൽ

തൻറെ ഫുട്ബാൾ കരിയറിൽ പല റെക്കോഡുകളും,  നേട്ടങ്ങളും സ്വന്തമാക്കി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.  ഇന്നലെ നടന്ന യൂറോ യോഗ്യത മൽസരത്തിൽ ഉക്രൈനെതിരെ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടിയതോടെയാണ് താരം ഒരു നേട്ടം സ്വന്തമാക്കിയത്.  തന്റെ കരിയറിലെ എഴുന്നൂറാം ഗോൾ ആണ് റൊണാള്‍ഡോ നേടിയത്.

പ്രൊഫഷണല്‍ ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായാണ് റൊണാൾഡോ 700 ഗോളുകൾ നേടിയത്.  ക്ലബുകള്‍ക്കായി 605 ഗോളുകൾ നേടിയപ്പോൾ, രാജ്യത്തിനായി 95 ഗോളുകൾ ക്രിസ്റ്റ്യാനോ നേടിയത്.  700 ഗോള്‍ നേടുന്ന ആറാമത്തെ ഫുട്ബോള്‍ താരമാണ് ക്രിസ്റ്റ്യാനോ. റയല്‍ മാഡ്രിഡിനു വേണ്ടിയാണ് താരം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിരിക്കുന്നത്. 450 ഗോളുകൾ.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 118 ഗോളുകളും നേടി.

Leave a comment