Boxing Top News

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: ജയത്തോടെ മേരികോം ക്വാര്‍ട്ടറില്‍

October 9, 2019

author:

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: ജയത്തോടെ മേരികോം ക്വാര്‍ട്ടറില്‍

മോസ്‌കോ: റഷ്യയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പർ താരം മേരി കോം ക്വാര്‍ട്ടറില്‍  പ്രവേശിച്ചു. ഇന്നലെ നടന്ന മൽസരത്തിൽ തായ്‌ലന്‍ഡ്‌ ബോക്‌സര്‍ ജുതാമസ്‌ ജിറ്റ്‌പോങ്ങിനെ ആണ് മേരി കോം തോൽപ്പിച്ചത്. 51 കിലോ വിഭാഗത്തിലാണ് മേരികോം മത്സരിക്കുന്നത്. അനായാസ ജയമാണ് മേരി കോം സ്വന്തമാക്കിയത്. ആദ്യ റൗണ്ടിൽ എതിരാളി പിന്മാറിയതോടെ രണ്ടാം റൗണ്ടിൽ എത്തിയ താരം 5-0 എന്ന സ്കോറിനാണ് ജുതാമസ്‌ ജിറ്റ്‌പോങ്ങിനെ തോൽപ്പിച്ചത്.

ആറു തവണ ചാമ്പ്യനായ താരം ഏഴാം ലോകകിരീടത്തിലേക്ക് എത്തുന്നതിനുള്ള ആദ്യ കടമ്പ കഴിഞ്ഞു. കൊളംബിയയുടെ വലന്‍സിയ വിക്‌ടോറിയയാണ്‌ ക്വാര്‍ട്ടറില്‍ മേരിയുടെ എതിരാളി. 51 കിലോ വിഭാഗത്തിൽ മേരി കോ മൂന്നാം സീഡാണ്.  ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ഏഴ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് സാധിച്ചിട്ടില്ല.

Leave a comment