പവന് കുമാറിന്റെ റെക്കോര്‍ഡ് റെയ്ഡിങ്ങിൽ ബെംഗളുരു ഹരിയാണ സ്റ്റീലേഴ്സിനെ തോൽപ്പിച്ചു
പ്രൊ കബഡി ലീഗ് ഏഴാം സീസണിൽ ഇന്നലെ നടന്ന രണ്ടാം മൽസരത്തിൽ ബെംഗളുരു ബുൾസിന് തകർപ്പൻ ജയം. പവൻ സെഹ്റാവത്തിന്റെ റെക്കോര്‍ഡ് റെയ്ഡിങ്ങിൽ ഹരിയാന സ്റ്റീലേഴ്സിനെതിരെ 59-36 വിജയം നേടാൻ ബെംഗളൂരു ബുൾസിന് കഴിഞ്ഞു. ഒറ്റ മത്സരത്തിൽ പവന് 39 റെയ്ഡ് പോയന്റുകള്‍ ആണ് നേടിയത്. മത്സരം തുടങ്ങിയപ്പോൾ മുതൽ ബംഗളുരു ലീഡ് നേടാൻ തുടങ്ങി മത്സരം തുടങ്ങി മിനിട്ടുകൾക്കകം ബെംഗളുരു ഹരിയാനയെ ഓൾഔട്ടാക്കി. എന്നാൽ അതിന് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തിയ ഹരിയാന ബെംഗളുരുവിനെ ഓൾഔട്ടാക്കി. ഇതോടെ ഒന്നാം പകുതി ഒരു പോയിന്റ് ലീഡ് നേടി ബെംഗളുരു മുന്നിട്ട് നിന്നു.
രണ്ടമ്മ പകുതിയിൽ പവൻ കുമാറിൻറെ താണ്ഡവമാണ് കാണാൻ കഴിഞ്ഞത്. ആക്രമണം അഴിച്ചുവിട്ടതോടെ ഹരിയാനയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ മൂന്ന് തവണയാണ് ഹരിയാനയെ ബെംഗളുരു ഓൾഔട്ടാക്കിയത്. ജയത്തോടെ ബെംഗളുരു അഞ്ചാം സ്ഥത്തെത്തി. 39 പോയിന്റ് നേടിയതോടെ പര്‍ദീപ് നര്‍വാളിന്റെ റെക്കോര്‍ഡാണ് ആണ് പവൻ കുമാർ തകർത്തത്.






































