Cricket Cricket-International Top News

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടി20: ബാറ്റിങ്ങ് തെരഞ്ഞെടുത്ത് ഇന്ത്യ , വൈഭവിന് ഇന്ന് അരങ്ങേറ്റം, സഞ്ജു പുറത്ത്

July 4, 2026

author:

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടി20: ബാറ്റിങ്ങ് തെരഞ്ഞെടുത്ത് ഇന്ത്യ , വൈഭവിന് ഇന്ന് അരങ്ങേറ്റം, സഞ്ജു പുറത്ത്

 

മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് : ഇന്ത്യയും ഇംഗ്ലണ്ടും അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ രണ്ടാം മത്സരം എമിറേറ്റ്സ് ഓൾഡ് ട്രാഫോർഡിൽ ഇന്ന് നടക്കും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്ന് മാഞ്ചസ്റ്ററിൽ നടക്കുന്ന രണ്ടാം മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മേഘാവൃതമായ സാഹചര്യത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ആദ്യ മത്സരം ഫലമില്ലാതെ അവസാനിച്ചതോടെ, പരമ്പരയിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഒരു മാറ്റം ആണ് ഉള്ളത്. സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവംശി ഇന്ന് കളിക്കും. വൈഭവിന്റെ അരങ്ങേറ്റ മത്സരമാണിത്.

ബൗളിംഗ് ആക്രമണം ശക്തിപ്പെടുത്തുന്നതിനായി ഇംഗ്ലണ്ട് അവരുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് പ്രധാന മാറ്റങ്ങൾ വരുത്തി. വിശ്രമം അനുവദിച്ചതിന് ശേഷം ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ ടീമിലേക്ക് മടങ്ങി, അതേസമയം ജോഷ് ടോങ്ങിന് ടി20 അന്താരാഷ്ട്ര അരങ്ങേറ്റം.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ) – വൈഭവ് സൂര്യവൻഷി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ) – ഫിൽ സാൾട്ട്, ജോസ് ബട്ട്‌ലർ , ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ടോം ബാൻ്റൺ, സാം കുറാൻ, വിൽ ജാക്ക്‌സ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടംഗ്.

Leave a comment