Foot Ball Top News

യുണൈറ്റഡിന് സോൾസ്ക്കറെ വേണം !!

March 28, 2019

യുണൈറ്റഡിന് സോൾസ്ക്കറെ വേണം !!

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗുണ്ണാർ സോൾസ്ക്കറിനെ മാനേജർ ആയി 3 വർഷത്തേക്ക് നിയമിച്ചു. പരിതാപകരമായ പ്രകടനത്തെ തുടർന്നു സീസണിന്റെ മധ്യത്തിൽ മൗറിഞ്ഞോയെ പുറത്താക്കിയപ്പോൾ താത്കാലിക നിയന്ത്രണാധികാരമുള്ള മാനേജർ ആയി സോൾസ്ക്കറിനെ നിയമിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വരവ് ടീമിന് പുത്തൻ ഉണർവ് പകരുകയും യുണൈറ്റഡ് അവരുടെ പഴയ പ്രതാപത്തിലേക്കു ഉയരുകയും ചെയ്തിരുന്നു. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പി.സ്.ജി.യെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് സോഴ്‌സ്‌കറിന്റെ യുണൈറ്റഡ് ക്വാർട്ടറിൽ കയറിയത്. ഇതിനുള്ള അർഹിക്കുന്ന അംഗീകാരമാണ് ഈ കരാർ.

Leave a comment