Foot Ball Top News

ആദ്യ ഡെർബിയിൽ തന്നെ ഗോൾ അടിച്ചു ലുക്കാക്കു; ഇന്ററിനു മിലാന് മേൽ വിജയം

September 22, 2019

ആദ്യ ഡെർബിയിൽ തന്നെ ഗോൾ അടിച്ചു ലുക്കാക്കു; ഇന്ററിനു മിലാന് മേൽ വിജയം

ഈ സീസണിലെ ഡെർബി ഡെല്ലാ മഡോണിനായിൽ ഇന്റർ മിലന് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അവർ എ.സി.മിലനെ തോൽപ്പിച്ചു. ജയത്തോടെ ഇന്റർ പോയിന്റ് പട്ടികയിൽ ലീഡ് ചെയുന്നു. നാല് കളികളിൽ നിന്ന് 12 പോയിന്റ് ഇന്റർ കരസ്ഥമാക്കിയപ്പോൾ 10 പോയിന്റുമായി യുവന്റസ് തൊട്ട് പുറകിൽ ഉണ്ട്. എല്ലാവരും ഉറ്റു നോക്കിയാ ബെൽജിയൻ താരം ലുക്കാക്കുവിന് സ്കോർ ഷീറ്റിൽ ഇടം പിടിക്കാനായത് ആവേശമുണർത്തുന്നു.

സ്കോർ നില കാണിക്കുന്നത് പോലത്തെ ഏകപക്ഷിയമായ ഒരു കാളിയായിരുന്നില്ല ഇത്. ആദ്യ പകുതിയിൽ ഇരു ടീമുകളും സമാസമമായിരുന്നു. ഒരു പക്ഷെ മിലാന് ആയിരുന്നു കൂടുതൽ അപകടകാരി. ഒരൽപം ഭാഗ്യത്തിന്റെ സഹായത്തോടെ ഇന്റർ പക്ഷെ 49 ആം മിനുട്ടിൽ മുന്നിൽ എത്തി. ബ്രോസോവിച് തൊടുത്ത ഷോട്ട് മിലാന്റെ താരം കെസിയയുടെ കാലിൽ തട്ടി ഗോൾ ആയി മാറുകയായിരുന്നു. 78 ആം മിനുട്ടിൽ ഒരു മനോഹര ഹെഡ്ഡ്റിലൂടെ ലുക്കാക്കു മത്സരം ഇന്ററിന് സ്വന്തമാക്കി കൊടുക്കുകയും ചെയ്തു.

തോൽവിയോടെ മിലാൻ നാൾ കളികളിൽ നിന്ന് വെറും 6 പോയിന്റ് മാത്രം കരസ്ഥമാക്കി ഒമ്പതാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

Leave a comment