ദ്രാവിഡ് വിടവാങ്ങിയിട്ട് 8 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു !!
സച്ചിനെ ആരാധിച്ചപ്പോഴും, ഗാംഗുലിയെ പ്രണയിച്ചപ്പോഴും, ഈ മനുഷ്യനോട് എന്തോ ഒരുപാട് ബഹുമാനമായിരുന്നു, ഇതിഹാസമായിരുന്നിട്ടുപോലും മറ്റുള്ള ഇതിഹാസങ്ങളുടെ നിഴലിൽ ഒതുങ്ങികൂടിയ ആ കരിയറിൽ ഒരിക്കൽ പോലും ഒരു പരാതിയും ആ മനുഷ്യൻ പറഞ്ഞിരുന്നില്ല, ടീമിനെ ശക്തിപ്പെടുത്താൻ തന്നെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ഗ്രൗണ്ടിൽ ഉപയോഗിക്കാമെന്നൊരുറപ്പും തന്റെ കളിനാളുകളിൽ അദ്ദേഹം നൽകിയിരുന്നു തന്റെ നായകന്.
കളിക്കളത്തിലെ ആ സുവർണകാലം അവസാനിച്ചപ്പോഴും തന്റെ കാലഘട്ടത്തിലെ സഹ താരങ്ങൾ സ്റ്റാർ വാല്യൂ കിട്ടുന്ന പല റോളുകളും ഏറ്റെടുത്തപോഴും അദ്ദേഹം സഞ്ചരിച്ചത് എന്നും അദ്ദേഹത്തിനെ വിജയിപ്പിച്ച ആ സിമ്പിൾ മനോഭാവത്തിലൂടെയായിരുന്നു, വളർന്നു വരുന്ന തലമുറക്ക് കളി പറഞ്ഞു കൊടുക്കാനും, നല്ല രീതിയിലൂടെ നടത്തിക്കാനും അദ്ദേഹം ശ്രദ്ധ ചെലുത്തിയപ്പോൾ ഇന്ന് നമ്മൾക്ക് ലഭിച്ചത് ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രാപ്തരായ കുറേ യുവ താരങ്ങളെയാണ്.
ഒരു ഇന്റർവ്യൂ പോലും നടത്താതെ ബിസിസിഐ നല്കിയ ദേശീയ കോച്ചിന്റെ സ്ഥാനത്തിന് ഞാൻ അർഹനല്ല എന്ന് പറഞ്ഞ ആ മഹാനേക്കാളും സിമ്പിൾ ആയ വേറൊരു ക്രിക്കറ്ററെ ഞാൻ ഈ ലോകത്ത് കണ്ടിട്ടില്ല….
Pranav Thekkedath






































