Arsenal have now gone 100 games without conceding 3+ goals in a game…13 മത്സരങ്ങളിൽ പത്തിലും ക്ളീൻഷീറ്റ്..
യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച റെക്കോർഡ്..കാലങ്ങൾ കൊണ്ട് അർട്ടേറ്റ സെറ്റാക്കിയെടുത്ത ഡിഫൻസീവ് സ്ട്രക്ച്ചറിൽ റായയും കൂട്ടുകാരും നന്നായി തന്നെ റിസൾട്ട് ഉണ്ടാക്കുന്നു..9 ലീഗ് മാച്ചുകൾ കഴിഞ്ഞപ്പോൾ ആഴ്‌സണലിന് വ്യക്തമായ മുൻതൂക്കമുണ്ട് കിരീടപ്പോരാട്ടത്തിൽ..8 പോയിന്റ് ലീഡ് അവസാന മത്സരങ്ങളിൽ കളഞ്ഞുകുളിച്ചു ലീഗ് നഷ്ടപ്പെടുത്തിയ അനുഭവമുള്ളതുകൊണ്ട് കരുതലോടെയാവും റ്റെറ്റ മത്സരങ്ങൾക്കിറങ്ങുന്നത്..പാലസ്-ഫുൾഹാം പോലെയുള്ള ട്രിക്കി ഫിക്സ്ചറുകളിൽ മുൻപൊക്കെ പോയിന്റ് ഡ്രോപ്പ് ആക്കുന്ന സ്വഭാവമുണ്ടായിരുന്ന ആഴ്‌സണലിന് ഇക്കൊല്ലം ട്രോസാർഡിന്റെയും Eze യുടെയും നെല്ലിയുടെയും
രൂപത്തിലൊക്കെ നിർണായകഘട്ടങ്ങളിൽ രക്ഷകർ പ്രത്യക്ഷപ്പെടുന്നു എന്നത് പ്രകടമായ മാറ്റം തന്നെയാണ്.Saka യെ മാത്രം പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരുന്ന അവസ്ഥയിൽ നിന്നുള്ള മാറ്റം പോസിറ്റീവുകളിൽ ഒന്നാണ്