വിരാട് കോഹ്‌ലിയുടെയും രജത് പട്ടീദറിന്റെയും മികവിൽ മുംബൈക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൂറ്റൻ സ്‌കോർ
വിരാട് കോഹ്‌ലിയുടെയും രജത് പട്ടീദറിന്റെയും അർദ്ധ സെഞ്ച്വറി മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറിൽ 221/5 എന്ന മികച്ച സ്കോർ നേടി. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു.
ആ തീരുമാനം ശരിവയ്ക്കുന്ന രീതിയിൽ ആയിരുന്നു മുംബൈയുടെ ബൗളിംഗ്. ആർസിബിക്ക് നാല് റൺസ് നേടിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി.ബോൾട്ട് ഫിൽ സാൾട്ടിനെ പുറത്താക്കി. പിന്നീടെത്തിയ ദേവദത്ത് പടിക്കൽ(37) കോഹിലിക്കൊപ്പം ചേർന്ന് മികച്ച പ്രകടനം നടത്തി. ഇരുവരും ചേർന്ന് 91 റൺസ് നേടി. ഇത് ടീമിനെ മികച്ച നിലയിൽ എത്തിച്ചു. പിന്നീട് മൂന്നാം വിക്കറ്റിൽ കോഹിലിയും രജത്തും ചേർന്ന് 48 റൺസ് നേടി. ഇതോടെ ടീം 150ലേക്ക് അടുത്തു.
കൊഹ്‌ലിയെ ഹർദിക് പാണ്ട്യ പുറത്താക്കി. 42 പന്തിൽ എട്ട് ഫോറം രണ്ട് സിക്‌സും അടിച്ച കോഹിലി 67 റൺസ് നേടി. പിന്നീട് ലിയാം ലിവിങ്സ്റ്റൺ റൺസ് നേടാതെ പുറത്തായപ്പോൾ മുംബൈ ബൗളർമാർ തിരിച്ചുവരുകയാണെന്ന് കരുതിയെങ്കിലും അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമ്മയും രജത്തും ചേർന്ന് 69 റൺസ് നേടി ടീമിനെ 200 കടത്തി. രജത് പട്ടീദർ 32 പന്തിൽ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 64 റൺസ് നേടി. ജിതേഷ് പുറത്താകാതെ 40 റൺസ് നേടി മുംബൈക്ക് വേണ്ടി ബോൾട്ടും പാണ്ട്യയും രണ്ട് വിക്കറ്റ് വീതം നേടി. തിരിച്ചെത്തിയ ബുമ്രയ്ക്ക് വിക്കറ്റ് ഒന്നും ലഭിച്ചില്ല.