ബാറ്റിങ്ങ് പിഴവിന് ബൗളിങ്ങിലൂടെ മറുപടി നൽകി ഇന്ത്യ : ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ട്ടമായി
ജനുവരി 4 ശനിയാഴ്ച സിഡ്‌നിയിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (എസ്‌സിജി) ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് ആധിപത്യം. ഇന്ന് കളി തുടങ്ങിയപ്പോൾ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് മികച്ച പ്രകടനം കാഴ്ചവച്ചു. നിലവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 119/5 എന്ന നിലയിലാണ്. പേസർമാർ ഓസ്‌ട്രേലിയയെ വട്ടം കാരക്കുകായണ്.
നിലവിൽ 36 റൺസുമായി വെബ്സ്റ്ററും 14 റൺസുമായി അലക്സ് ക്യാരിയും ആണ് ക്രീസിൽ. ഇന്ന് സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ബുംറ ഇന്ന് ഒരു വിക്കറ്റ് നേടി തൻറെ വിക്കറ്റ് എണ്ണം രണ്ടാക്കി. 33 റൺസ് എടുത്ത സ്മിത്തിനെ പ്രസീദ് കൃഷ്ണ ആണ് പുറത്താക്കിയത്. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന് ഓൾഔട്ടായി.