18 കാരനായ മാലി മിഡ്ഫീൽഡറെ ബാഴ്‌സലോണ സൈൻ ചെയ്യുന്നു
മാലി അണ്ടർ 17 താരം ഇബ്രാഹിം ദിയാറയെ സൈനിംഗ് ചെയ്തതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു. 18-കാരൻ ബ്ലൂഗ്രാനയുമായി 2028 വരെ ഒരു കരാറില്‍ ഒപ്പിട്ടു.2023 ലെ അണ്ടർ 17 ലോകകപ്പിൽ മാലിയുടെ മിഡ്‌ഫീൽഡറായി ദിയാറ പ്രകടനം കൊണ്ട് വേറിട്ട് നിന്നിരുന്നു.ഇത് കണ്ടാണ് ബാഴ്സ താരത്തിനെ ട്രയല്‍സിന് വിളിച്ചത്.ഒടുവില്‍ താരത്തിന്റെ നിശ്ചയദാര്‍ഡ്യം കണ്ടു അദ്ദേഹത്തിന് ബാഴ്സ അവസരം നല്കി.
ആൽബർട്ട് സാഞ്ചസ് നിയന്ത്രിക്കുന്ന അവരുടെ ബാഴ്‌സ അത്‌ലറ്റിക് ടീമിൻ്റെ ഭാഗമാകും അദ്ദേഹം.ഒരു ട്രാൻസ്ഫർ ഫീസ് പ്രഖ്യാപിച്ചില്ലെങ്കിലും, മുൻ റിപ്പോർട്ടുകൾ പറയുന്നത് കറ്റാലൻ ക്ലബ് ഏകദേശം 1.7 മില്യൺ യൂറോ ആഫ്രിക്കന്‍ ക്ലബിന് നല്കി എന്നതാണ്.ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡര്‍ ആയ താരം മികച്ച ഏരിയല്‍ എബിലിറ്റി , പവര്‍, സ്പീഡ് എന്നീ കാര്യങ്ങളില്‍ വേറിട്ട് നില്ക്കുന്നു.ഘാനയിലെ ലെഫ്റ്റ് ബാക്ക് ഡേവിഡ് ഒഡുറോയും ഈ അടുത്ത് ബാഴ്സയിലേക്ക് വന്ന ആഫ്രിക്കന്‍ യുവ താരം ആണ്.അദ്ദേഹത്തിന്റെ പാതയാണ് ഇബ്രാഹിം ഫോളോ ചെയ്യുന്നത്.