ജനുവരി വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോ ; ലമായിന്‍ ഫാട്ടിയുടെ സൈനിങ് ഉറപ്പിച്ച് റയല്‍ മാഡ്രിഡ്
റയൽ മാഡ്രിഡ് പ്രസിഡൻ്റ് ഫ്ലോറൻ്റിനോ പെരസിൻ്റെ അഭിപ്രായത്തില്‍ ഈ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ റയല്‍ മാഡ്രിഡ് ആരെയും സൈന്‍ ചെയ്യാന്‍ പോകുന്നില്ല.അലാബ,മിലിട്ടാവോ എന്നിവര്‍ ഇല്ലാത്തത് റയലിന് വലിയ തിരിച്ചടി തന്നെ ആണ്.എന്നാല്‍ അക്കാദമി താരം ആയ റൗൾ അസെൻസിയോയുടെ വരവ് ടീമിനെ താല്‍ക്കാലികമായി രക്ഷപ്പെടുത്തിയിട്ടുണ്ട്.കാസ്റ്റില്ല മാനേജർ റൗൾ ഗോൺസാലസിൻ്റെ പ്രധാന കളിക്കാരിൽ ഒരാള്‍ ആയിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന ജനുവരി വിന്‍റോയില്‍ ഒരു യംഗ് താരത്തിനെ മാത്രം കൊണ്ട് വരാന്‍ ആണ് പേരെസ് തീരുമാനിച്ചിരിക്കുന്നത്.അതും റയല്‍ യൂത്ത് അക്കാദമിയിലേക്ക് ആണ്.റെലെവോ പറയുന്നതനുസരിച്ച്, ലോസ് ബ്ലാങ്കോസ് സെൻ്റർ ബാക്ക് ലാമിനി ഫാത്തിയുടെ സൈനിങ് നേടുന്നതിന് വളരെ അടുത്താണ്.ലെഫ്റ്റ് സൈഡ് സെൻ്റർ ബാക്ക് കഴിഞ്ഞ സമ്മറില്‍ കാസ്റ്റില്ലയുമായുള്ള സൗഹൃദ മത്സരത്തിനിടെ ലെഗനെസ് ബിക്ക് വേണ്ടി തൻ്റെ ഗംഭീരമായ പ്രകടനം പുറത്തു എടുത്തു.മികച്ച ശരീരഘടന, ഡ്യുവലുകൾ നേടാനുള്ള കഴിവ്,കൃത്യ സമയത്ത് ടാക്കിളുകള്‍ , എന്നിങ്ങനെ പല കാര്യങ്ങളിലും ഈ യുവ താരം മികച്ച പ്രകടനം കാണിച്ചിട്ടുണ്ട്.