യമാലിന്‍റെ ട്രേഡ് മാര്‍ക്ക് – ട്രിവിയേല പാസ് !!!!!!!
ബാഴ്‌സലോണ താരം ലാമിൻ യമൽ ചൊവ്വാഴ്ച രാത്രി കറ്റാലൻ വമ്പന്മാർക്ക് വേണ്ടിയുള്ള സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് മടങ്ങി.അതോടെ അത്രയും കാലം മോശം ഫോമില്‍ കളിച്ച ബാഴ്സലോണ അഞ്ചു ഗോള്‍ നേടി വിജയ വഴിയിലേക്ക് മടങ്ങി എത്തി.എന്നാല്‍ ഇന്നലെ അദ്ദേഹം നല്കിയ അസിസ്റ്റ് ഫൂട്ബോള്‍ ലോകത്ത് ഒരു ചര്‍ച്ചാവിഷയം ആയി മാറിയിരിക്കുകയാണ്.ഇന്നലെ അദ്ദേഹം ബാഴ്സയുടെ മൂന്നാം ഗോള്‍ നേടാന്‍ റഫീഞ്ഞയെ സഹായിച്ചു.
അദ്ദേഹം ട്രിവിയേല പാസില്‍ ആണ് റഫീഞ്ഞക്ക് ഗോള്‍ നേടാന്‍ അവസരം ഉണ്ടാക്കി കൊടുത്തത്.റൈറ്റ് വിങ്ങിന്‍റെ ഒരു മൂലയില്‍ നിന്നും അദ്ദേഹം നല്കിയ ട്രിവിയേല പാസ് തടുത്ത് ഇടാന്‍ മല്ലോര്‍ക്ക താരങ്ങള്‍ക്ക് ആര്‍ക്കും കഴിഞ്ഞതും ഇല്ല.ഇതിന് മുന്‍പും അദ്ദേഹം റഫീഞ്ഞക്ക് ട്രിവിയേല പാസില്‍ അസിസ്റ്റ് നല്കിയിട്ടുണ്ട്.അതിനെക്കാള്‍ എത്രയോ നല്ല പാസ് ആണ് ഇന്നലെ യമാല്‍ നല്കിയത്.ടൈറ്റ് സ്പേസില്‍ ഇങ്ങനെ അദ്ദേഹം ചെയ്യും എന്നു ആരും തന്നെ കരുതിയില്ല.ഇതോടെ ട്രിവിയേല പാസ് ലൂക്കാ മോഡ്രിച്ചിന്‍റെ മാത്രം അല്ല , യമാലിന്‍റെയും ട്രേഡ് മാര്‍ക്ക് ആയി കഴിഞ്ഞിരിക്കുന്നു.