നവംബര്‍ മാറി മറിഞ്ഞു , ശുഭ പ്രതീക്ഷയുടെ ഡിസംബര്‍ ഫ്ലിക്കിന് പ്രതീക്ഷ നല്കുന്നു
ചൊവ്വാഴ്‌ച, സോൺ മോയ്‌ക്‌സിൽ മല്ലോർക്കയ്‌ക്കെതിരെ 5-1ൻ്റെ ജയത്തോടെ ബാഴ്‌സലോണ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.ഇന്നലെ നടന്ന അഭിമുഖത്തില്‍ ബാഴ്സ മാനേജര്‍ ഹാന്‍സി ഫ്ലിക്ക് ഇത് വളരെ നല്ല സൂചനയായും അത് കൂടാതെ നവംബറിലെ മോശം പ്രകടനം ഈ മാസത്തില്‍ ഉണ്ടാകില്ല എന്നും ഉറപ്പ് തന്നു.റിയൽ സോസിഡാഡ്, സെൽറ്റ വിഗോ, ലാസ് പാൽമാസ് എന്നിവയ്‌ക്കെതിരെ ബാഴ്സലോണക്ക് ലീഗില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.
“ഈ കഴിഞ്ഞ നവംബര്‍ മാസം വളരെ ദുരിത പൂര്‍ണം ആയിരുന്നു.അത് കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാന്‍ ആണ്.ഈ മാസം തുടക്കം തന്നെ വളരെ നല്ല രീതിയില്‍ ആയിരിക്കുന്നു.ഇന്നലത്തെ മല്‍സരത്തില്‍ ടീമിന് നഷ്ട്ടപ്പെട്ട ആ തീവ്രത ഞാന്‍ കണ്ടു.ആദ്യ പകുതിയില്‍ മികച്ച രീതിയില്‍ കളിച്ചു എങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ ഞങ്ങളുടെ ശ്രമം ഗോളുകള്‍ ആയി ഫലം കണ്ടു.”അദ്ദേഹം എംഎഡിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇന്നലത്തെ മല്‍സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്ക് വിശ്രമം നല്‍കേണ്ടത് വളരെ അത്യന്താപേക്ഷിതം ആണ് എന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങള്‍ ഫെറാണ്‍ ടോറസിന്റെ പ്രകടനത്തില്‍ കുറ്റം പറഞ്ഞു എങ്കിലും ഫ്ലിക്ക് തന്‍റെ കളിക്കാരന്റെ പ്രകടനത്തില്‍ തൃപ്തന്‍ ആണ് എന്നു ഇന്നലെ മല്‍സരശേഷം അറിയിച്ചു.