ജപ്പാൻ ഇതിഹാസം ‘കിംഗ് കാസു’ മിയുറ തന്‍റെ കരിയറിലെ 40-ാം സീസൺ കളിക്കും
ജാപ്പനീസ് ഫുട്ബോൾ കളിക്കാരനായ കസുയോഷി മിയുറ തന്‍റെ 40 ആം ഫൂട്ബോള്‍ സീസണ് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരും.ഇന്നലെ ജാപ്പനീസ് വാർത്താ ഏജൻസിയായ ക്യോഡോ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.തൻ്റെ നാലാം-ടയർ ജാപ്പനീസ് ക്ലബ്ബായ സുസുകയ്ക്കുവേണ്ടി ആണ് അദ്ദേഹം ഇപ്പോള്‍ കളിച്ച് കൊണ്ടിരിക്കുന്നത്.
“കിംഗ് കാസു” എന്നറിയപ്പെടുന്ന മ്യൂറ, ഏറ്റവും പഴയ സജീവ പ്രൊഫഷണൽ സോക്കർ കളിക്കാരനായി ലോക വ്യാപകമായി വളരെ അധികം പ്രശസ്തമാണ്.89 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ നേടിയ മിയൂര 1990 കളിൽ ജപ്പാൻ്റെ ദേശീയ ടീമിലെ താരമായിരുന്നു.ബ്രസീൽ, ഇറ്റലി, ക്രൊയേഷ്യ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നിവിടങ്ങളിൽ താരം പ്രൊഫഷണൽ ഫൂട്ബോള്‍ കളിച്ചിട്ടുണ്ട്. 1986-ൽ ബ്രസീലിയൻ ക്ലബ് സാൻ്റോസിലൂടെയാണ് അദ്ദേഹം തൻ്റെ അരങ്ങേറ്റം കുറിച്ചത്.