EPL 2022 European Football Foot Ball International Football Top News transfer news

ടെന്‍ ഹാഗ് പുറത്ത് പോകാന്‍ താനും കാരണം എന്നു ബ്രൂണോ ഫെര്‍ണാണ്ടസ്

November 4, 2024

ടെന്‍ ഹാഗ് പുറത്ത് പോകാന്‍ താനും കാരണം എന്നു ബ്രൂണോ ഫെര്‍ണാണ്ടസ്

ചെല്‍സിക്കേതിരെ ഗോള്‍ നേടിയ ശേഷം ബ്രൂണോ ഫെര്‍ണാണ്ടസ് ടീമില്‍ നിന്നും പുറത്ത് പോയ മാനേജര്‍ ടെന്‍ ഹാഗിനെപിന്തുണച്ച് രംഗത്ത് വന്നു.ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം ടെന്‍ ഹാഗ് പുറത്ത് പോകാന്‍ താന്‍ അടങ്ങുന്ന താരങ്ങള്‍ കൂടി കാരണം ആണ് എന്നു പറഞ്ഞു.എന്നാല്‍ 15 താരങ്ങളെ പുറത്ത് അയക്കാന്‍ ക്ലബ് തയ്യാര്‍ ആവാത്തത് കൊണ്ട് ആണ് മാനേജ്മെന്‍റ് കോച്ചിനെ പുറത്ത് ആക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

Fernandes Apologised To Ten Hag After Man Utd Sacking | Barron's

 

” ഞാന്‍ അദ്ദേഹത്തെ വിളിച്ചു.അദ്ദേഹത്തിനോട് ഞാന്‍ മാപ്പ് ചോദിച്ചു.ടീമിന്റെ പ്രകടനം മോശം ആയപ്പോള്‍ എനിക്കു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.അത് എന്നെ ഏറെ വിഷണ്ണന്‍ ആക്കുന്നു.ഇപ്പോള്‍ ഈ ടീം തീരെ മികച്ച ഷെപ്പില്‍ അല്ല.വരാന്‍ പോകുന്ന മാനേജറുടെ മുന്നില്‍ ഉള്ള പാത അത്ര എളുപ്പം അല്ല.എന്നാല്‍ അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് മുന്നോട്ട് പോവുക എന്ന ഓപ്ഷന്‍ മാത്രമേ ഞങ്ങള്‍ക്ക് മുന്നില്‍ ഉള്ളൂ.” ബ്രൂണോ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment