പ്രീമിയര്‍ ലീഗിലെ ആദ്യത്തെ തോല്‍വി രുചിച്ച് ആഴ്സണല്‍
പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലഭിച്ച വളരെ നല്ല അവസരം ആഴ്സണല്‍ കളഞ്ഞു കുളിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ബോണ്‍മൌത്ത് അവരെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു.മാർട്ടിൻ ഒഡെഗാർഡിനെയും ബുക്കായോ സാക്കയെയും പരിക്കുമൂലം കളിക്കാത്ത ഈ അവസരത്തില്‍ ആദ്യ പകുതിയില്‍ തന്നെ വില്യം സാലിബ നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആഴ്സണലിന് വലിയ തിരിച്ചടിയായി.

ഇവാൻലിസണിനെതിരെ ഫൌള് കമ്മിറ്റ് ചെയ്തതിന് ആണ് അദ്ദേഹത്തിന് നേരെ റഫറി കാര്‍ഡ് വിധിച്ചത്.എന്നാല്‍ വാര് മഞ്ഞയില്‍ നിന്നും റെഡ് ആക്കിയത് ആഴ്സണലിനും ആര്ട്ടേട്ടക്കും നിര്‍ഭാഗ്യം കൊണ്ട് വന്നു.തങ്ങളുടെ സ്റ്റാര്‍ പ്രതിരോധ താരം പോയതിന് ശേഷം പിച്ചില്‍ ഉള്‍വലിഞ്ഞ ആഴ്സണല്‍ ഗോള്‍ ഒന്നും വഴങ്ങാതെ 70 മിനുറ്റ് വരെ പിടിച്ച് നിന്നു.അതിനു ശേഷം ക്ലൂവേർട്ട് നല്കിയ അവസരം മുതല്‍ എടുത്ത് റയാൻ ക്രിസ്റ്റി ആഴ്സണല്‍ വല ഭേദിച്ചു.79 ആം മിനുട്ടില്‍ സ്ട്രൈക്കര്‍ ഇവാൻലിസണിനെ വീണ്ടും വീഴ്ത്തിയതിനെ തുടര്‍ന്നു ആഴ്സണലിനെതിരെ റഫറി പെനാല്‍റ്റി വിധിച്ചത് കളിയുടെ ഗതി മാറ്റി മറിച്ചു.കിക്ക് എടുത്ത ജസ്റ്റിൻ ക്ലൂവേർട്ട് പന്ത് വലയില്‍ എത്തിച്ചു.അതോടെ പ്രീമിയര്‍ ലീഗില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്ന ആഴ്സണലിന്റെ ഖ്യാതി നഷ്ടം ആയി.