” ഞാന്‍ ഒരിയ്ക്കലും ഈ ഇംഗ്ലണ്ട് ടീമിന് യോജിച്ച മാനേജര്‍ അല്ല ” – ലീ കാർസ്‌ലി
ഞായറാഴ്‌ച ഫിൻലൻഡിനെതിരെ 3-1 ന് ജയിച്ച് ഇംഗ്ലണ്ട് അവരുടെ നേഷൻസ് ലീഗ് കാമ്പെയ്‌നിൽ വീണ്ടും ഫോമിലേക്ക് വരുന്നത് കണ്ട് അത്യന്തം സന്തോഷിച്ചിരിക്കുകയാണ് ഇന്‍റെറിം ബോസ് ലീ കാർസ്‌ലി.എന്നാല്‍ ഈ ഇംഗ്ലണ്ട് ടീമിന് വളരെ നല്ല മാനേജറെ അര്‍ഹിക്കുന്നു എന്നും , അതിനാല്‍ തനിക്ക് ഈ റോള്‍ സ്ഥിരമായി ഏറ്റെടുക്കാന്‍ താല്‍പര്യം ഇല്ല എന്നും പറഞ്ഞു.മാധ്യമങ്ങള്‍ അദ്ദേഹത്തിനോട് ഈ റോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യം ഉണ്ടോ എന്നു സ്ഥിരമായി ചോദിക്കുന്നുണ്ട്.
“ട്രോഫികള്‍ നേടി കഴിഞ്ഞ ഒരു ലോകോത്തര കോച്ച് ഈ ടീമിന് വേണം.എന്നെ ഞാന്‍ തന്നെ വിലയിരുത്തുകയാണ് എങ്കില്‍ അതിനു ഒരു ഉത്തരമേ ഉള്ളൂ.ഒരു തുടക്കകാരനും അല്ല , ഒരു എലൈറ്റ് മാനേജറും അല്ല, ഇതിനിടയില്‍ ആണ് എന്റെ സ്ഥാനം.അതിനാല്‍ ഇപ്പോള്‍ ഞാന്‍ ഇരിക്കുന്ന സ്ഥലം എനിക്ക് അര്‍ഹം അല്ല.” ലീ കാര്‍സ്ലീ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ താരങ്ങള്‍ക്ക് ഈ പുതിയ ബോസിനെ കുറിച്ച് പറയാന്‍ ഉള്ളത് വളരെ നല്ല കാര്യം ആണ്.അദ്ദേഹത്തിനെ പോലൊരു മാനേജര്‍ വളരെ നേരിട്ടുള്ള അഭിപ്രായം പറയുന്നതു തങ്ങളുടെ പ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട് എന്നു ഇന്നലെ ഗ്രീലിഷും റൈസും അഭിപ്രായപ്പെട്ടിരുന്നു.