സ്പാനിഷ് ലാലിഗ ; വിയാറയലിനെ രണ്ടു ഗോളിന് മുട്ടുകുതിച്ച് റയല്‍ മാഡ്രിഡ്
ഇന്നലെ ലാലിഗയില്‍ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് വിയാറയലിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി.14-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിൻ്റെ കോർണറിനെ പിന്തുടർന്ന് വാൽവെർഡെ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ടിലൂടെ മാഡ്രിഡ് ലീഡ് നേടി.73 ആം മിനുട്ടില്‍ ബ്രസീലിയൻ ഫോർവേഡ് വിനീഷ്യസിലൂടെ ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്ത റയല്‍ നിലവില്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

എന്നാല്‍ വിജയം ആസ്വദിക്കാന്‍ റയലിനും ആരാധകര്‍ക്കും യോഗം ഇല്ല.എന്തെന്നാല്‍ എസിഎല് പരിക്ക് മൂലം റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ ഡാനി കര്വഹാള് ഇനി ഈ സീസണ് മുഴുക്കെ കളിക്കില്ല.കണ്ണീരോടെ ആണ് അദ്ദേഹം കളം വിട്ടത്.അത് കൂടാതെ വിനീഷ്യസിന് മുതുകില്‍ അല്പം അസ്വാസ്ഥ്യം നേരിട്ട് പുറത്തു പോയതും റയല്‍ ആരാധകരെ ഏറെ വിഷമത്തില്‍ ആഴ്ത്തിയിട്ടുണ്ട്.ഈ സീസണിൽ ആറ് ഗോളുകൾ നേടിയ അയോസ് പെരസ് ഇല്ലാതെ റയല്‍ പ്രതിരോധത്തിനെ തകര്‍ക്കാന്‍ വിയാറയലിന് കഴിഞ്ഞില്ല.മല്‍സരത്തിന്റെ ഏതൊരു ഇടവേളയിലും അവര്‍ക്ക് റയലിന് മേല്‍ ആധിപത്യം സ്ഥാപ്പിക്കാന്‍ കഴിഞ്ഞില്ല.